പെരിങ്ങമല ലേബർ കോൺട്രാക്ട് സൊസൈറ്റി തട്ടിപ്പ്:വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി നേതാവ് എസ്. സുരേഷിന്റെ വാദം പൊളിയുന്നു

ലോൺ അപേക്ഷ നൽകാതെ സുരേഷ് ബാങ്കിൽ നിന്ന് രണ്ട് വായ്പകൾ എടുത്തിരുന്നു

Update: 2025-11-30 08:10 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: പെരിങ്ങമല ലേബർ കോൺട്രാക്ട് സൊസൈറ്റി തട്ടിപ്പിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തിൽ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ മീഡിയവണിന് ലഭിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോൺ കുടിശ്ശിക വരുത്തിയെന്നും രേഖകൾ.

പെരിങ്ങമല ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്പ്പെടുത്തിട്ടില്ലന്നുമായിരുന്നു എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം. എന്നാൽ ഇത് രണ്ടും തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.ബാങ്ക് വൈസ് പ്രസിഡൻറ് ആയിരുന്ന സുരേഷ് ബോർഡ് യോഗങ്ങളിലും വാർഷിക പൊതുയോഗങ്ങളിലും തുടർച്ചയായി പങ്കെടുത്തിരുന്നു.

Advertising
Advertising

വായ്പടക്കം  ബാങ്കിന്റെ ദൈനംദിന കാര്യങ്ങളിൽ എല്ലാം ദൈനംദിന സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോൺ അപേക്ഷ നൽകാതെ സുരേഷ് ബാങ്കിൽ നിന്ന് രണ്ട് വായ്പകൾ എടുത്തിരുന്നു. 2014 ൽ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കിൽ നടന്ന അഴിമതിയിൽ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കിൽ നടന്നത് വൻക്രമക്കേടാണെന്നും സഹകരണ ജോയിൻ രജിസ്റ്റർ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റർ റിപ്പോർട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.  

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News