ആർഷ ഭാരത സംസ്‌കാരവുമായി ആർ.എസ്.എസിന് ഒരു ബന്ധവുമില്ല; അവർ നടപ്പാക്കുന്നത് ഹിറ്റ്‌ലറുടെ ആശയങ്ങൾ: മുഖ്യമന്ത്രി

മലപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണ റാലിയിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. എന്നാൽ ലീഗിനെതിരെ മുഖ്യമന്ത്രി ഒരു വാക്ക് പോലും പറഞ്ഞില്ല.

Update: 2024-03-25 14:45 GMT
Advertising

മലപ്പുറം: ആർ.എസ്.എസ് രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുന്നത് ഹിറ്റലറുടെയും മുസോളനിയുടെയും ആശയങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ.എസ്.എസ് അജണ്ടകളാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. ആർഷ ഭാരത സംസ്‌കാരവുമായി ആർ.എസ്.എസിന് ഒരു ബന്ധവുമില്ല. ജൂതരും ബോൾഷെവിക്കുകളുമാണ് ജർമനിയുടെ ആഭ്യന്തര ശത്രുക്കളെന്നാണ് ഹിറ്റ്‌ലർ പറഞ്ഞത്. ഇതേ രീതിയിൽ മുസ് ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളുമാണ് രാജ്യത്തിന്റെ ശത്രുക്കളെന്നാണ് ആർ.എസ്.എസ് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് ഭരണഘടനാ സംരക്ഷണറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിംകളെ രാജ്യത്തുനിന്ന് തുടച്ചുനീക്കേണ്ടവരായാണ് ആർ.എസ്.എസ് കാണുന്നത്. മുഗൾ ഭരണാധികാരികളുടെ സംഭാവനകളാണ് ഇന്ത്യയുടെ വളർച്ചക്ക് സഹായിച്ചത്. 'ഭാരത് മാതാ കീ ജയ്' എന്ന് സംഘ്പരിവാർ മുദ്രാവാക്യം വിളിക്കുന്നുണ്ട്. ആ മുദ്രാവാക്യം ആദ്യം മുഴക്കിയത് അസിമുല്ല ഖാൻ ആണ്. അത് ആർ.എസ്.എസിന് അറിയില്ല. ഒരു മുസ്‌ലിം ഉണ്ടാക്കിയ മുദ്രാവാക്യം ഇനി ആർ.എസ്.എസ് വിളിക്കില്ലെന്ന് തീരുമാനിക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

ദേശീയ ജനസംഖ്യാ രജിസ്റ്ററും സെൻസസും തമ്മിൽ ബന്ധമില്ല. എൻ.ആർ.സി നടപ്പാക്കാനാണ് എൻ.പി.ആർ നടപ്പാക്കുന്നത്. സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ നടപ്പാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ച സംസ്ഥാനം കേരളമാണ്. സി.എ.എക്കെതിരെ ആത്മാർഥമായി അണിനിരക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ആദ്യം സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ ശരിയായ നിലപാട് സ്വീകരിച്ചു. എന്നാൽ ദേശീയ നേതാക്കൾ ഇടപെട്ട് അത് തിരുത്തിച്ചു. സി.എ.എക്കെതിരെ രാജ്യം മുഴുവൻ പ്രതിഷേധം നടക്കുമ്പോൾ കോൺഗ്രസ് എം.പിമാർ വിരുന്നുണ്ണുകയായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News