"ആർക്കെങ്കിലും ഉപകാരപ്പെടും" 28 സംസ്ഥാനങ്ങളുടെ പട്ടികയുമായി അബ്ദുറബ്ബ്

"ഇന്ത്യയിലെ 35 സംസ്ഥാനങ്ങളിലും സ്‌കൂൾ തുറന്നു... അല്ല, 23 സംസ്ഥാനങ്ങളിലും സ്‌കൂൾ തുറന്നു" എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പരാമർശത്തെ പരിഹസിച്ചാണ് രാജ്യത്തെ 28 സംസ്ഥാനങ്ങളുടെ പട്ടിക അബ്ദുറബ്ബ് ഫേസ്‌ബുക്കിൽ കുറിച്ചത്.

Update: 2021-10-08 14:59 GMT

വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ നാക്ക്പിഴയെ ട്രോളി മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. ഇന്ന് വൈകീട്ട് ആരോഗ്യ മന്ത്രി വീണ ജോർജുമൊന്നിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണമാണ് മന്ത്രിക്ക് തെറ്റിയത്. "ഇന്ത്യയിലെ 35 സംസ്ഥാനങ്ങളിലും സ്‌കൂൾ തുറന്നു... അല്ല, 23 സംസ്ഥാനങ്ങളിലും സ്‌കൂൾ തുറന്നു" എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പരാമർശത്തെ പരിഹസിച്ചാണ് രാജ്യത്തെ 28 സംസ്ഥാനങ്ങളുടെ പട്ടിക അബ്ദുറബ്ബ് ഫേസ്‌ബുക്കിൽ കുറിച്ചത്.

" ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും, 8 കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേരുകൾ താഴെ കൊടുക്കുന്നു.. ആർക്കെങ്കിലും ഉപകാരപ്പെടും. " അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

Advertising
Advertising

Full View

Full View

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News