'കാരന്തൂരൊക്കെ പോയിട്ട് ഇതുപോലെ നേതാക്കന്മാരോട് തിരിഞ്ഞുനിന്ന് ചോദിക്കുമോ?': ജോൺ ബ്രിട്ടാസിനെതിരെ പി.കെ ബഷീർ

എല്ലാത്തിനും കൈയ്യടിക്കരുത്, സമുദായത്തിന്റെ അട്ടിപ്പേറ് ഇപ്പോള്‍ എല്ലാവരും ഏറ്റെടുക്കുകയാണെന്നും പി.കെ ബഷീർ

Update: 2022-12-31 19:38 GMT
Editor : rishad | By : Web Desk
Advertising

കോഴിക്കോട്: മുജാഹിദ് സമ്മേളനത്തിൽ ജോൺ ബ്രിട്ടാസിനെതിരെ പി.കെ ബഷീർ എം.എൽ.എ. എല്ലാത്തിനും കൈയ്യടിക്കരുത്, കാരന്തൂരൊക്കെ പോയിട്ട് ഇതുപോലെ നേതാക്കന്മാരോട് തിരിഞ്ഞുനിന്ന് ചോദിക്കുമോ എന്ന് പി.കെ ബഷീർ ചോദിച്ചു. സമുദായത്തിന്റെ അട്ടിപ്പേറ് ഇപ്പോള്‍ എല്ലാവരും ഏറ്റെടുക്കുകയാണെന്നും പി.കെ ബഷീർ പറഞ്ഞു.

'സുപ്രീംകോടതി ശബാനുകേസിൽ വിധിപറഞ്ഞപ്പോൾ ഇവരൊക്കെ എവിടെയായിരുന്നു. അന്നൊക്കെ മുസ്‌ലിം ലീഗെ ഉണ്ടായിരുന്നുള്ളൂ. മതമില്ലാത്ത ജീവൻ എന്ന പാഠപുസ്തകം ഉണ്ടാക്കി. എൽ.ഡി.എഫ് സർക്കാറിന്റെ കാലത്തായിരുന്നു, അത് തിരുത്താനും ഇവിടെ ആൾ ഉണ്ടായിരുന്നില്ല-പി.കെ ബഷീർ പറഞ്ഞു.

'കമ്മ്യൂണിസ്റ്റുകാരുടെ സംവാദത്തിന് ഏതെങ്കിലും മുജാഹിദുകാരനെ വിളിച്ചിട്ടുണ്ടോ? ഇവിടെ സമ്മേളനത്തിന് ബി.ജെ.പിക്കാരെ കൊണ്ടുവന്നു. അവർ അവരുടെ അഭിപ്രായം പറഞ്ഞു, നമ്മളുടെ അഭിപ്രായത്തിൽ നമ്മള്‍ ഉറച്ചുനിന്നാൽ മതി, അധികാരത്തിലിരിക്കുമ്പോ ചിലരെയൊക്കെ വിളിക്കും, അതിലൊന്നും വലിയ കാര്യമല്ല, എല്ലാവരും നമ്മളെ രക്ഷകരല്ല, നമുക്ക് നമ്മളെ ഉള്ളൂ. ഏത് വിഷയത്തിലും ഒറ്റക്കെട്ടായി നിൽക്കണം, ഭിന്നിക്കരുത്' പികെ ബഷീർ കൂട്ടിച്ചേർത്തു. 

ആർ.എസ്.എസുമായിട്ടുള്ള സംവാദം കൊണ്ട് അവരുടെതനതായ സംസ്കാരത്തെ മാറ്റിയെടുക്കാൻ കഴിയുമെന്ന് മുജാഹിദ് നേതാക്കൾ വിചാരിക്കുന്നുണ്ടോ എന്നായിരുന്നു ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യം.

ജോണ്‍ബ്രിട്ടാസ് പറഞ്ഞത്-  ''ആർ.എസ്.എസുമായുള്ള സംവാദം കൊണ്ട് അവരുടെ തനതായ സംസ്കാരത്തെ മാറ്റിയെടുക്കാൻ കഴിയുമെന്ന് മുജാഹിദിന്റെ നേതാക്കൾ വിചാരിക്കുന്നുണ്ടോ? ഉണ്ടോ, ഉണ്ടോ, ഉണ്ടോ? ഇല്ല. എന്താ ഉറക്കെ പറയാൻ ഒരു മടി പോലെ, പറയണം. നിങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടണമെന്നൊന്നും ഞാൻ പറയില്ല. എന്നാൽ അവരെ ഉൾക്കൊള്ളാൻ നിങ്ങൾ കാണിക്കുന്ന താത്പര്യം, നിങ്ങളെ ഉൾക്കാൻ അവർ കാണിക്കുമോ എന്ന ചോദ്യം അവരോട് നിങ്ങൾ ചോദിക്കണം. നിങ്ങൾ അവരെ ഉൾക്കൊള്ളുമ്പോൾ ചിന്തിക്കുക, ഇന്ത്യ ഭരിക്കുന്നവർ രാജ്യത്തെ പിന്നോക്കക്കാരേയും ന്യൂനപക്ഷങ്ങളേയും ഉൾക്കൊള്ളാന്‍ തയ്യാറുണ്ടോ? തയ്യാറില്ലെങ്കിൽ അത് അവരുടെ മുഖത്തുനോക്കി ചോദിക്കാനുള്ള ആർജവവും തന്റേടവും നിങ്ങൾ സ്വായത്തമാക്കണം''. 

Watch Video

Full View


പ്രേക്ഷകർ കൈയടിച്ചതോടെ ബ്രിട്ടാസ് തുടർന്നു, നിങ്ങളുടെ അണികളാണ് കൈയടിച്ചത് എന്ന് നേതാക്കളെ നോക്കി പറയുകയും ചെയ്തു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News