'ദുരന്തമുഖത്ത് രാഷ്ട്രീയമില്ല; ഊട്ടുപുര പൂട്ടിയതിൽ പ്രതിഷേധമല്ല, വിഷമമാണ് ഉണ്ടായത്'; പി.കെ ഫിറോസ്

'ആവശ്യപ്പെട്ടാൽ അടുത്ത നിമിഷം മുതൽ ഭക്ഷണം കൊടുക്കാൻ തയ്യാർ'

Update: 2024-08-05 08:34 GMT
Editor : ലിസി. പി | By : Web Desk

മേപ്പാടി: ദുരന്തമുഖത്ത് രാഷ്ട്രീയമില്ലെന്നും ഊട്ടുപുര പൂട്ടിയതിൽ പ്രതിഷേധമല്ല, വിഷമമാണ് ഉണ്ടായതെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. വൈറ്റ് ഗാർഡിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച മന്ത്രി കെ.രാജന്റെ നടപടി സ്വാഗതം ചെയ്യുന്നുവെന്നും ഫിറോസ് മീഡിയവണിനോട് പറഞ്ഞു. സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ ഊട്ടുപുര യുടെ പ്രവർത്തനം പുനരാരംഭിക്കുമെന്നും പികെ ഫിറോസ് വ്യക്തമാക്കി.

'മന്ത്രിയുടെ വാക്കുകളെ മാനിക്കുന്നു. ദുരന്തമുഖത്ത് രാഷ്ട്രീയം പാടില്ലെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങൾ. ദുരന്തമുഖത്ത് പ്രതിപക്ഷം,ഭരണപക്ഷം എന്നൊന്നും ഇല്ല.എല്ലാവരും കൂട്ടായി പ്രവർത്തിക്കേണ്ട ഒന്നാണ്. അവിചാരിതമായി ഊട്ടുപുര നിർത്തിയതിലുള്ള പ്രതിഷേധവും വേദനയുമാണ് രേഖപ്പെടുത്തിയത്. ദിവസങ്ങളായി അവിടെ പ്രവർത്തിക്കുന്നവരെ അപമാനിക്കുന്ന രീതിയുണ്ടായപ്പോൾ വേദനയുണ്ടായി'... ഫിറോസ് പറഞ്ഞു.

Advertising
Advertising

ദുരിതബാധിത മേഖലയിലെ ഊട്ടുപുരകളിലെ പ്രവര്‍ത്തനം നിർത്താൻ സർക്കാർ നിർദേശം നൽകിയിട്ടില്ലെന്ന് മന്ത്രി കെ.രാജൻ പറഞ്ഞിരുന്നു.വൈറ്റ് ഗാർഡ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ മഹത്തരമായ പ്രവർത്തനമാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനം നടത്തുന്ന മേഖലയിലേക്ക് ഭക്ഷണം എത്തിക്കുന്നതിനാണ് നിയന്ത്രണം, അവിടെ സർക്കാർ സംവിധാനം വഴി തന്നെ ഭക്ഷണം ഉറപ്പാക്കുന്നുണ്ട്. മറ്റിടങ്ങളിൽ ഭക്ഷണം നൽകുന്നത് തടയാൻ സർക്കാർ ഒരു നിർദേശവും നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.  വൈറ്റ് ഗാർഡിന്റെ സേവനം മഹത്തരമാണ്. ആരെയും തടയാൻ ഞങ്ങൾ നിശ്ചയിച്ചിട്ടില്ല. ഒരു തർക്കത്തിനും ഇപ്പോൾ ഇടയില്ല. നമ്മൾ ഒറ്റമനസായി നിൽക്കേണ്ട സമയമാണ്. ഇപ്പോൾ വേണ്ടത് വിവാദമല്ലെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News