'വെള്ളാപ്പള്ളി പറഞ്ഞ മലപ്പുറം വിരുദ്ധ പരാമർശത്തെ സരസ്വതീവിലാസമായി തള്ളിക്കളഞ്ഞ മുഖ്യമന്ത്രിക്കെതിരെയുള്ള മലപ്പുറത്തിന്റെ വിധിയാണിത് '- പി.കെ. നവാസ്

' ഹിന്ദു ദിന പത്രത്തിന്റെ മുഖ്യന്റെ അഭിമുഖം മലപ്പുറത്തുക്കാർ മറന്നിട്ടില്ലെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ റിസൽട്ട് '

Update: 2025-12-13 17:32 GMT

കോഴിക്കോട്: വെള്ളാപ്പള്ളി പറഞ്ഞ മലപ്പുറം വിരുദ്ധ പരാമർശത്തെ സരസ്വതീവിലാസമായി തള്ളിക്കളഞ്ഞ മുഖ്യമന്ത്രിക്കെതിരെയുള്ള മലപ്പുറത്തിന്റെ വിധിയാണിതെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. ഹിന്ദു ദിന പത്രത്തിന്റെ മുഖ്യന്റെ അഭിമുഖം മലപ്പുറത്തുക്കാർ മറന്നിട്ടില്ലെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ റിസൾട്ടെന്നും പി.കെ. നവാസ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വിജയന്റെ പൊലീസ് വ്യാപകമായി കേസുകൾ വർധിപ്പിക്കാൻ ശ്രമിച്ച അനുഭവം മലപ്പുറത്തിനുണ്ട്.

വ്യാജ കേസുകൾ മലപ്പുറത്തുകാരുടെ പേരിൽ എഴുതി നൽകിയ വിജയന്റെ പൊലീസിങ്ങിനെതിരെ കൂടിയാണ് ഈ വിധി.

Advertising
Advertising

മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയമാണ് എന്ന് പറഞ്ഞ മുതിർന്ന സഖാവിന്റെ പാർട്ടിക്കെതിരെ മലപ്പുറത്തിന്റെ അനിവാര്യമായ വിധിയാണിത്.

ഹിന്ദു ദിന പത്രത്തിന്റെ മുഖ്യന്റെ അഭിമുഖം മലപ്പുറത്തുക്കാർ മറന്നിട്ടില്ലെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ റിസൾട്ട്.

വെള്ളാപ്പള്ളി പറഞ്ഞ മലപ്പുറം വിരുദ്ധ പരാമർശത്തെ സരസ്വതീവിലാസമായി തള്ളിക്കളഞ്ഞ മുഖ്യമന്ത്രിക്കെതിരെയുള്ള മലപ്പുറത്തിന്റെ വിധിയാണിത്.

വർഗീയ നാക്കുകളെ ഫ്രന്റ് സീറ്റിൽ ഇരുത്തി പായുന്ന സിപിഎമ്മിനുമെതിരെയാണ് ഈ വിധി.

പ്രതിപക്ഷമില്ലാത്തത് ജനാധിപത്യ വ്യവസ്ഥക്ക് ഭൂഷണമല്ല, എന്നാൽ, മലപ്പുറത്തെ കുറിച്ച് വർഗീയത മാത്രം പറയുന്ന രാഷ്ട്രീയത്തെ ഞങ്ങളുടെ പ്രതിപക്ഷ കസേരയിലും വേണ്ട എന്ന മലപ്പുറത്തിന്റെ തീരുമാനത്തെ തെളിഞ്ഞ രാഷ്ട്രീയ ബോധ്യമായി നമുക്ക് കാണാം.

15 ൽ 15 ബ്ലോക്ക് പഞ്ചായത്തും 12 ൽ 11 മുൻസിപ്പലിറ്റിയും വലിയ ഭൂരിപക്ഷത്തിലാണ് മലപ്പുറത്ത് യുഡിഎഫ് നേടിയത്. 94ൽ 90 ഓളം പഞ്ചായത്തും ചരിത്ര ഭൂരിപക്ഷത്തോടെ നമ്മൾ നേടി.

മലപ്പുറത്തെ ജനങ്ങൾ മതേതര രാഷ്ട്രീയത്തെ ഏറ്റെടുക്കാൻ എക്കാലവും പ്രതിജ്ഞാബദ്ധമാണ്. അതിനിയും തുടരും.



Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News