കാക്കനാട്ട് പോക്സോ കേസിൽ കപ്യാർ അറസ്റ്റിൽ

കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവച്ചതിന് പള്ളി വികാരിക്കെതിരെയും കേസെടുത്തു

Update: 2025-10-08 09:19 GMT
Editor : Jaisy Thomas | By : Web Desk

Representational Image

കൊച്ചി: കൊച്ചിയിൽ പോക്സോ കേസിൽ കപ്യാർ അറസ്റ്റിൽ. കാക്കനാട് തുതിയൂർ വ്യാകുല മാതാ പള്ളിയിലെ കപ്യാർ ഷാജി ജോസഫാണ് അറസ്റ്റിലായത്. കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവച്ചതിന് പള്ളി വികാരിക്കെതിരെയും കേസെടുത്തു.

12 വയസുകാരിക്കെതിരെയായ പീഡന ശ്രമത്തെ തുടർന്നാണ് കേസ്. കഴിഞ്ഞ മാസം 16 ആം തിയതിയായിരുന്നു സംഭവം. പെരുന്നാളിനോടനുബന്ധിച്ച് ഡാൻസ് പ്രാക്ടീസിന് ശേഷം വിശ്രമിക്കുമ്പോഴായിരുന്നു പീഡന ശ്രമം. പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥത വഹിച്ചതിനാണ് പള്ളി വികാരിക്കെതിര തൃക്കാക്കര പൊലീസ് കേസെടുത്തത്.

Updating...

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News