കണ്ണൂരിൽ യുവതി കൈക്കുഞ്ഞുമായി പുഴയിൽ ചാടി മരിച്ച സംഭവം: പൊലീസ് പ്രതികളെ സംരക്ഷിക്കുന്നതായി യുവതിയുടെ കുടുംബം

പ്രതികളെ പിടികൂടുന്നതിൽ പൊലീസ് മനഃപൂർവം വീഴ്ച വരുത്തുകയാണെന്നും അന്വേഷണം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി

Update: 2025-08-03 01:52 GMT

കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ മൂന്നുവയസുള്ള മകനെയുമായി യുവതി പുഴയിൽ ചാടി മരിച്ച സംഭവത്തിൽ പൊലീസ് പ്രതികളെ സംരക്ഷിക്കുന്നതായി യുവതിയുടെ കുടുംബം. പ്രതികളെ പിടികൂടുന്നതിൽ പൊലീസ് മനഃപൂർവം വീഴ്ച വരുത്തുകയാണ്. അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി.

വയലപ്രയിലെ എം.വി റീമയുടെ മരണത്തിൽ ഭർത്താവിനും അമ്മക്കുമെതിരെ കഴിഞ്ഞ ദിവസം പഴയങ്ങാടി പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. എന്നാൽ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇവർ ഒളിവിലാണെന്നാണ് പോലിസിന്റെ വാദം. ആത്മഹത്യ കുറിപ്പിൽ ഭർത്താവ് കമൽ രാജിനും അമ്മയ്ക്കുമേതിരെ ഗുരതര പരാമർശങ്ങൾ ഉണ്ടായിരുന്നു. മരണം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും പ്രതികളെ കണ്ടെത്താനായില്ലെന്നും ഇവരെക്കുറിച്ചുള്ള വിവരം നൽകാൻ തങ്ങളോട് ആവശ്യപ്പെടുകയാണ് പോലീസെന്നും റീമയുടെ പിതാവ് മോഹനൻ പറഞ്ഞു.


Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News