ബസിൽ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം; കെഎസ്ആ‍ർടിസി കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു

കെഎസ്ആ‍ർടിസി കണ്ടക്ട‍ർ ടി.പ്രദീപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

Update: 2025-10-11 06:40 GMT

പാലക്കാട് കെഎസ്ആർടിസി ബസിൽ വിദ്യാർഥിനിക്ക് നേരെ കണ്ടക്ടറുടെ അതിക്രമം. പെൺകുട്ടിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്ത കെഎസ്ആ‍ർടിസി കണ്ടക്ട‍ർ ടി.പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പാലക്കാട് നിന്ന് ​ഗുരുവായൂരിലേക്ക് പോവുകയായിരുന്ന വി​ദ്യാർത്ഥിനിക്ക് നേരെയാണ് കണ്ടക്ടറുടെ ഭാ​ഗത്തു നിന്ന് അതിക്രമം ഉണ്ടായത്.

ഈസ്റ്റ് ഒറ്റപ്പാലം എത്തിയപ്പോഴാണ് സംഭവം. കണ്ടക്ടർ മോശമായി പെരുമാറിയതോടെ പെൺകുട്ടി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. കോയമ്പത്തൂരിൽ നിന്ന് ​ഗുരുവായൂരിലേക്ക് പോവുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News