സംസ്ഥാനത്ത് നൈറ്റ് കർഫ്യൂ പുനരാരംഭിക്കണമെന്ന് പൊലീസ്

കോവിഡ് വർക്ക് ഫ്രം ഹോം പുനരാരംഭിക്കാനും ആലോചന

Update: 2021-04-19 09:57 GMT
Editor : Nidhin | By : Web Desk

സംസ്ഥാനത്ത് നൈറ്റ് കർഫ്യൂ പുനരാരംഭിക്കണമെന്ന് പൊലീസ്. അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും പോലീസ് സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളെ കുറിച്ച് ചർച്ച ചെയ്യാനുള്ള നിർണായക യോഗം ഇന്ന് വൈകുന്നേരം 3.30 ന് ചേരും.

കൂടാതെ വർക്ക് ഫ്രം ഹോം നടപ്പിലാക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. കടകളുടെ പ്രവർത്തന സമയം കുറയ്ക്കണമെന്നും മാളുകളിൽ കർശനിയന്ത്രണം വേണമെന്നും പോലീസ് നിർദേശമുണ്ട്. 3.30 ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ വിവിധ വകുപ്പ് മേധാവികൾ സംബന്ധിക്കും. ഈ യോഗത്തിലാണ് നിയന്ത്രണങ്ങളെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News