തൃശൂർ മേയർ എം.കെ വർഗീസിനെതിരെ എടുത്ത വധശ്രമക്കേസ് റദ്ദാക്കണമെന്ന് പൊലീസ്

യു.ഡി.എഫ് സമരം നടക്കുന്നിടത്തേക്ക് മേയറുടെ ഡ്രൈവർ മനപൂർവ്വം കാർ ഓടിച്ചുകയറ്റിയതല്ലെന്ന് പോലീസ്

Update: 2022-04-18 06:18 GMT
Editor : rishad | By : Web Desk
Advertising

തൃശൂർ: മേയർ എം.കെ വർഗീസിനെതിരെ എടുത്ത വധശ്രമക്കേസ് റദ്ദാക്കണമെന്ന് പോലീസ്. യു.ഡി.എഫ് സമരം നടക്കുന്നിടത്തേക്ക് മേയറുടെ ഡ്രൈവർ മനപൂർവ്വം കാർ ഓടിച്ചുകയറ്റിയതല്ലെന്ന് പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. 

മേയർ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചെന്ന കോൺഗ്രസ് കൗൺസിലർമാരുടെ പരാതിയിൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. മേയർ എം.കെ വർഗീസിനും ഡ്രൈവർ ലോറൻസിനുമെതിരെ കൊലപാതക ശ്രമത്തിനാണ് തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നത്. ഐ.പി.സി 308 , 324 എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എഫ്ഐആറിട്ട കേസാണ് കഴമ്പില്ലെന്ന് തെളിഞ്ഞതോടെ റദ്ദാക്കുന്നത്. 

കുടിവെള്ളത്തിന് പകരം ചെളിവെള്ളം വിതരണം ചെയ്തെന്നാരോപിച്ച് തൃശ്ശൂർ കോർപ്പറേഷൻ മേയർക്കെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവമുണ്ടായത്. കൗൺസിൽ യോഗത്തിനിടെ പ്രതിപക്ഷ കൗൺസിലർമാർ കാറിൽ ചെളിവെള്ളം ഒഴിച്ചിരുന്നു. ഇതിനിടെ പ്രതിഷേധിച്ചവരെ മേയർ കാറിടിച്ച് കൊല്ലാൻ നോക്കിയതായാണ് കൗൺസിലർമാർ പൊലീസിൽ പരാതി നൽകിയത്. 

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News