'വിവാഹ ബന്ധം നിലനിൽക്കെ രാഹുലുമായി നിയമപരമായ മറ്റൊരു വിവാഹം എങ്ങനെ സാധ്യമാകും?'; മൂന്നാം ബലാത്സംഗ കേസിൻ്റെ നിയമ സാധുതയിൽ ചോദ്യങ്ങളുമായി കോടതി

അറസ്റ്റിൽ നിയമപരമായ വീഴ്ച പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നും രാഹുലിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലുണ്ട്

Update: 2026-01-28 10:04 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മൂന്നാമത്തെ ബലാത്സംഗ കേസിൻ്റെ നിയമ സാധുതയിൽ ചോദ്യങ്ങളുമായി പത്തനംതിട്ട ജില്ലാ കോടതി. യുവതിയുടെ വിവാഹ ബന്ധം നിലനിൽക്കെ രാഹുലുമായി നിയമപരമായ മറ്റൊരു വിവാഹം എങ്ങനെ സാധ്യമാകുമെന്ന് ചോദിച്ച കോടതി, ബലാത്സംഗമാണോ നടന്നതെന്ന് വിചാരണ വേളയിലാണ് തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കി. അറസ്റ്റിൽ നിയമപരമായ വീഴ്ച പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നും രാഹുലിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലുണ്ട്.

അതേസമയം, യുവതി പരാതി നൽകാൻ വൈകിയെന്ന് കോടതി നിരീക്ഷിച്ചു. ഒരു വർഷവും 9 മാസവും വൈകി പൊലീസിനെ സമീപിക്കാൻ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. പരാതിക്കാരി കാനഡയിൽ ആയതിനാൽ, അവരെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം നിലനിൽക്കില്ല. രാഹുൽ ഹാജരാക്കിയ ഓഡിയോ ഇരയുടെതാണെന്ന് ഉറപ്പിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

Advertising
Advertising

മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക്  പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എല്ലാം ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ രാഹുൽ ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News