'തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ചു'; നെട്ടയത്തെ ബിജെപി-സിപിഎം സംഘർഷത്തിൽ കേസെടുത്ത് പൊലീസ്

ആക്രമണത്തിൽ പൊലീസുകാർ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു

Update: 2026-04-20 06:35 GMT

തിരുവനന്തപുരം: നെട്ടയത്ത് ബിജെപി-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത് വട്ടിയൂർക്കാവ് പൊലീസ്. സംഘർഷം തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ചതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനും പ്രവർത്തകർക്കെതിരെ കർശന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിൽ പോലീസുകാർ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു.

ബിജെപി പ്രവർത്തകരായ ദമ്പതിമാരും അയൽവാസിയായ യുവാവും തമ്മിലുള്ള വഴി തർക്കമാണ് രാഷ്ട്രീയ സംഘർഷമായി മാറിയത്. രാത്രി 7 മണിയോടെ നെട്ടയം മലമുകളിൽ ഇരു വിഭാഗങ്ങളും സംഘം ചേർന്ന് ഏറ്റുമുട്ടുകയായിരുന്നു. പിന്നാലെയാണ് പോലീസ് ലാത്തി ചാർജ് നടത്തിയത്. ഇതിനിടെ ഉണ്ടായ കല്ലേറിൽ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലെ സിപിഒ ദീപുവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മാരകായുധങ്ങൾ ഉപയോഗിച്ച് പോലീസിനെ ആക്രമികച്ചതടക്കമുള്ള വകുപ്പുകളാണ് എഫ്ഐആറിലുള്ളത്.

Advertising
Advertising

നഗ്നത പ്രദർശനം നടത്തിയെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകന്റെ ഭാര്യ വട്ടിയൂർക്കാവ് പൊലീസിൽ സിപിഎം പ്രവർത്തകർനെതിരെ പരാതി കൊടുത്തതാണ് സംഘർഷങ്ങളുടെ തുടക്കം. ഇതിന്റെ പേരിൽ ബിജെപി പ്രവർത്തകനെ സിപിഎം പ്രവർത്തകർ തടഞ്ഞ് വച്ചെന്നും അക്രമിച്ചെന്നുമാണ് ബിജെപി ആരോപണം.

അതേസമയം, അതിർത്തി തർക്കമാണെന്നും പ്രശ്നം രാഷ്ട്രീയ വത്കരിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നുമാണ് സിപിഎം വിശദീകരണം. അതിനിടെ ഇന്നലെ അർധരാത്രി ഡിവൈഎഫ്ഐ മേഖലാ ട്രഷററുടെ വീടിന് നേരെ ആക്രമണ ശ്രമമുണ്ടായി. വാളുമായി മൂന്നംഗസംഘം ബൈക്കിൽ എത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

വിഷയവുമായി ബന്ധപ്പെട്ട ബിജെപി വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനിടെ മാധ്യമ പ്രവർത്തകക്ക് നേരെ കയറ്റശ്രമമുണ്ടായി. പൊലീസ് നടപടി ഏകപക്ഷീയമായിരുന്നു എന്ന് ആരോപിച്ചാണ് രാത്രി 11 ന് ബിജെപി വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. ഇതിനിടെയാണ് മാധ്യമപ്രവർത്തകയെ ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്. സംഘർഷ സാഹചര്യത്തിൽ മേഖലയിൽ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. വീണ്ടും സംഘർഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News