കശുവണ്ടി പെറുക്കാനും പൊലീസ്; ആഴ്ചതോറും കൃത്യമായ കണക്കും ബോധിപ്പിക്കണം

കശുമാവുകൾ ആരും ലേലം കൊള്ളാത്തതിനാൽ പാകമായ കശുവണ്ടികൾ താഴെ വീണ് നശിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവ്

Update: 2022-04-20 06:21 GMT

കണ്ണൂര്‍: മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ അസിസ്റ്റന്‍റ് കമാന്‍ഡന്‍റിന് കശുവണ്ടി ശേഖരിച്ച് സൂക്ഷിക്കാന്‍ മേലുദ്യോഗസ്ഥന്‍റെ നിര്‍ദേശം. കശുമാവുകള്‍ ആരും ലേലം കൊള്ളാത്ത സാഹചര്യത്തിലാണ് ഉത്തരവ്. കശുവണ്ടികള്‍ പാഴാകാതെ ബറ്റാലിന്‍ അസി. കമാന്‍ഡന്‍റ് ശേഖരിക്കണം. ശേഖരിച്ചാല്‍ മാത്രം പോര, ആഴ്ചതോറും കൃത്യമായ തൂക്കം കമാൻഡന്‍റിനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.  

ബറ്റാലിയന്‍ വസ്തുവിലെ കശുമാവുകളുടെ ലേലം നാലു തവണ നടത്തിയെങ്കിലും വിപണിയിൽ കശുവണ്ടിയുടെ വില കുറഞ്ഞത് ചൂണ്ടിക്കാട്ടി ആരും ലേലം കൊള്ളാൻ തയ്യാറായിരുന്നില്ല. ഇതോടെ പാകമായ കശുവണ്ടികള്‍ താഴെ വീണ് നശിക്കുന്ന സ്ഥിതിയായി. ഇത് മറികടക്കാനാണ് കമാന്‍ഡന്‍റിന്‍റെ പുതിയ ഉത്തരവ്. 

Advertising
Advertising

ബറ്റാലിയന്‍ പരിധിയിലെ ഏക്കറ് കണക്കിന് ഭൂമിയിലെ കശുവണ്ടികള്‍ ശേഖരിക്കുന്നത് ചില്ലറ പണിയല്ല. കമാന്‍ഡന്‍റ്, അസിസ്റ്റന്‍റ് കമാന്‍ഡന്‍റിന് നല്‍കിയതാണെങ്കിലും പണി ചെയ്യേണ്ടിവരുന്നത് തങ്ങളായിരിക്കുമെന്ന ആശങ്കയിലാണ് ബറ്റാലിയനിലെ പൊലീസുകാര്‍. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News