'ലീഗിനെ വഞ്ചിച്ച യൂദാസ്'; അബ്ദുൽ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റർ

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ലീഗ് ഓഫീസ് പരിസരത്തുമായാണ് പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത്

Update: 2023-11-17 06:03 GMT

മലപ്പുറം: കേരള ബാങ്ക് ഡയറക്ടർ ആയതിന് പിന്നാലെ പി അബ്ദുൽ ഹമീദ് എംഎൽഎക്കെതിരെ മലപ്പുറത്ത് പോസ്റ്റർ. മുസ്‌ലിം ലീഗിനെ വഞ്ചിച്ച യൂദാസ് എന്നാണ് അബ്ദുൽ ഹമീദിനെ പോസ്റ്ററിൽ ആക്ഷേപിച്ചിരിക്കുന്നത്. അബ്ദുൽ ഹമീദിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും പോസ്റ്ററിൽ പറയുന്നു.

ഹമീദിന്റെ ഫോട്ടോ ഉൾപ്പടെ പ്രിന്റ് ചെയ്തതാണ് പോസ്റ്ററുകൾ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ലീഗ് ഓഫീസ് പരിസരത്തുമായാണ് പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത്. അബ്ദുൽ ഹമീദിന്റെ നിയമനത്തെ പോസിറ്റീവായാണ് ലീഗിലെ പല നേതാക്കളും കാണുന്നതെങ്കിലും വിഷയത്തിൽ പാർട്ടിക്കുള്ളിൽ വിഭാഗീയതയുണ്ടെന്ന് തന്നെയാണ് പോസ്റ്ററുകൾ വ്യക്തമാക്കുന്നത്.

Advertising
Advertising

കഴിഞ്ഞ ദിവസമാണ് കേരള ബാങ്ക് ഡയറക്ടറായി അബ്ദുൽ ഹമീദിനെ നിയമിച്ച് പ്രഖ്യാപനമുണ്ടാകുന്നത്. എന്നാൽ ഇതിനെതിരെ യുഡിഎഫിൽ ലീഗിൽ നിന്ന് തന്നെയും വിമർശനമുയർന്നു. മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനെതിരെ യുഡിഎഫ് നിയമപോരാട്ടം തുടരുന്നതിനിടയിൽ ലീഗ് എംഎൽഎ ഡയറക്ടർ ബോർഡിലെത്തിയതാണ് വിമർശനങ്ങൾക്ക് അടിസ്ഥാനം.

ജില്ലാ സഹകരണ ബാങ്കുകളുടെ വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ ജില്ലാ സഹകരണ ബാങ്കുകളെ കേരള ബാങ്കിൽ ലയിപ്പിക്കാനാകൂ. അങ്ങനെ നോക്കിയാൽ മലപ്പുറത്ത് ബാങ്ക് ലയനം നിയമവിരുദ്ധമായി നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.

Full View

ഇന്ന് ഈ ഹരജി കോടതി പരിഗണിക്കും. ഹരജിയിൽ അനുകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അബ്ദുൽ ഹമീദ് കേരള ബോർഡ് ഡയറക്ടർ സ്ഥാനത്തേക്ക് നിയമിതനാകുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News