'വട്ടിപ്പലിശക്കാരൻ കോതമംഗലത്തിന് വേണ്ട'; കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലുള്ള നേതാവിനെതിരെ പോസ്റ്റര്‍

സേവ് കോൺഗ്രസ് എന്ന പേരിലാണ് നഗരത്തിലുടനീളം പോസ്റ്റർ പതിച്ചിരിക്കുന്നത്

Update: 2026-01-12 07:37 GMT
Editor : ലിസി. പി | By : Web Desk

 എറണാകുളം:കോതമംഗലത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലുള്ള നേതാവിനെതിരെ പോസ്റ്റര്‍. കേരളാ കോൺഗ്രസ് നേതാവും യുഡിഎഫ് ജില്ലാ കൺവീനറുമായ ഷിബു തെക്കുംപുറത്തിനെ പരാമർശിച്ചാണ് പോസ്റ്റര്‍.

വട്ടിപ്പലിശക്കാരൻ കോതമംഗലത്തിന് വേണ്ടെന്നും കൈപ്പത്തി വരട്ടെയെന്നുമാണ് പോസ്റ്ററിലുള്ളത്. സേവ് കോൺഗ്രസ് എന്ന പേരിലാണ് നഗരത്തിലുടനീളം പോസ്റ്റർ പതിച്ചിരിക്കുന്നത്. കേരളാ കോൺഗ്രസിൽ നിന്ന് കോതമംഗലം സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉയർത്തിയിരുന്നു.

യുഡിഎഫിൻ്റെ ഉറച്ച കോട്ടയായിരുന്ന കോതമംഗലം 2006-ലാണ് ജോസഫ് ഗ്രൂപ്പിലെ ടി.യു കുരുവിളയെ രംഗത്തിറക്കി എൽഡിഎഫ് പിടിച്ചെടുക്കുന്നത്.2011 ൽ യു.ഡി.എഫും 2016ലും 2021 ലും എൽഡിഎഫിനായിരുന്നു വിജയം. കഴിഞ്ഞ തവണ പരാജയപ്പെട്ട ഷിബു തെക്കുംപുറം ഇത്തവണയും മൽസരിക്കുമെന്ന ഘട്ടത്തിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ  ഔദ്യോഗിക പ്രതികരണത്തിന് കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. കോതമംഗലം കേന്ദ്രീകരിച്ചുള്ള ധനകാര്യസ്ഥാപനത്തിൻ്റെ അമരത്തുള്ളയാൾ കൂടിയാണ് ഷിബു തെക്കുംപുറം.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News