പോത്തൻകോട് ഗുണ്ടാ ആക്രമണം: ഒരു പ്രകോപനവുമില്ലാതെയാണ് ആക്രമിച്ചതെന്ന് ആക്രമിക്കപ്പെട്ട പെൺകുട്ടി

ബുധനാഴ്ച രാത്രിയാണ് വെഞ്ഞാറംമൂട് സ്വദേശിയായ പിതാവിനും മകൾക്കും ഗുണ്ടാസംഘത്തിന്റെ മർദനമേറ്റത്. ഗുണ്ടാസംഘത്തിന്റെ വാഹനത്തിൽ ഇവർ സഞ്ചരിച്ച വാഹനം തട്ടിയെന്നാരോപിച്ചായിരുന്നു അക്രമം.

Update: 2021-12-23 16:13 GMT

ഒരു പ്രകോപനവുമില്ലാതെ ഗുണ്ടകൾ തന്നെയും അച്ഛനേയും മർദിച്ചതെന്ന് പോത്തൻകോട് ഗുണ്ടാ ആക്രമണത്തിന് ഇരയായ പെൺകുട്ടി. മീഡിയാവൺ സ്‌പെഷ്യൽ എഡിഷൻ ചർച്ചയിലാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. തന്റെ മുഖത്തും മുതുകത്തും ഗുണ്ടകൾ മർദിച്ചെന്നും പെൺകുട്ടി പറഞ്ഞു.

ബുധനാഴ്ച രാത്രിയാണ് വെഞ്ഞാറംമൂട് സ്വദേശിയായ പിതാവിനും മകൾക്കും ഗുണ്ടാസംഘത്തിന്റെ മർദനമേറ്റത്. ഗുണ്ടാസംഘത്തിന്റെ വാഹനത്തിൽ ഇവർ സഞ്ചരിച്ച വാഹനം തട്ടിയെന്നാരോപിച്ചായിരുന്നു അക്രമം. പിതാവിനെ മർദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് പെൺകുട്ടിക്ക് മർദനമേറ്റത്.

നിരവധി കേസുകളിലെ പ്രതിയും മാസങ്ങൾക്ക് മുൻപ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതിയുമായ ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മർദ്ദിച്ചത്. വെള്ള വാഗണർ കാറിലായിരുന്നു സംഘം എത്തിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News