'അതിദരിദ്രരില്ലാത്ത ഒരു പഞ്ചായത്തിന്റെ പേര്‌ നിങ്ങൾ കമന്റ്‌ ചെയ്യുമോ?, ഭരണകൂടം നടത്തുന്നത് ഏറ്റവും വലിയ നുണ പ്രചാരണം'; നജീബ് കാന്തപുരം

അതിദരിദ്രരുടെ കഞ്ഞിയിൽ മണ്ണു വാരിയിട്ട ഭരണകൂടം എന്ന നിലയിലായിരിക്കും കേരളമിനി അറിയപ്പെടുകയെന്നും നജീബ് കാന്തപുരം

Update: 2025-11-01 08:05 GMT
Editor : Lissy P | By : Web Desk

photo| special arrangement

തിരുവനന്തപുരം: ദാരിദ്ര്യ മുക്‌ത കേരളം പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നജീബ് കാന്തപുരം എംഎല്‍എ. കേരളപ്പിറവിക്ക്‌ ശേഷം ഒരു ഭരണ കൂടം നടത്തുന്ന ഏറ്റവും വലിയ നുണ പ്രചാരണമാണ്‌ ദാരിദ്ര്യ മുക്‌ത കേരളം എന്ന പ്രഖ്യാപനമെന്ന് നജീബ് കാന്തപുരം ഫേസ്ബുക്കില്‍ കുറിച്ചു.

'ആഹാരം, ആരോഗ്യം,വാസസ്ഥലം,സ്വന്തമായ വരുമാനം എന്നീ നാലു ലക്ഷ്യങ്ങളും കേരളത്തിലെ എല്ലാ മനുഷ്യരും കൈവരിച്ച്‌ കഴിഞ്ഞിരിക്കുന്നു എന്നാണ്‌ മുഖ്യമന്ത്രിയുടെ അവകാശ വാദം. ഞാൻ ഈ കുറിപ്പ്‌ വായിക്കുന്ന സുഹൃത്തുക്കളോട്‌ ഒരു ചോദ്യം മാത്രം ചോദിക്കുന്നു.അതി ദരിദ്രരില്ലാത്ത ഒരു പഞ്ചായത്തിന്റെ പേര്‌ നിങ്ങൾ കമന്റ്‌ ചെയ്യുമോ? തല ചായ്ക്കാൻ ഒരു വീടില്ലാത്ത, ഇനിയും ഒരു തുണ്ട്‌ ഭൂമിയുടെ പട്ടയം സ്വന്തമായില്ലാത്ത,മൂന്ന് നേരം ഭക്ഷണം കഴിക്കാൻ സൗകര്യമില്ലാത്ത, ചികിത്സ ലഭ്യമാകാത്ത ഒരു അതി ദരിദ്രനും കേരളത്തിൽ ഇല്ലെന്നാണ്‌ ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്‌.എന്റെ നിയോജക മണ്ഡലത്തിൽ ഇതൊന്നുമില്ലാത്ത എത്രയോ മനുഷ്യരെ ഞാൻ കണ്ടിട്ടുണ്ട്‌.അതിൽ നിരവധി സിപിഎം പ്രവർത്തകരുമുണ്ട്‌. ഞാൻ അവരെ ഹാജറാക്കാം.അവർക്ക്‌ കൂടി ഈ നാലു മാനദണ്ഡങ്ങളിലെ സൗകര്യം നിങ്ങൾ നൽകണമെന്നും നജീബ് കാന്തപുരം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു..

Advertising
Advertising

അതേസമയം, രാജ്യത്തെ അതദരിദ്ര്യരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ച് സർക്കാർ. പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തിയത്. ഇത് പുതുയുഗപ്പിറവിയെന്ന് മുഖ്യമന്ത്രി  പറഞ്ഞു. പ്രതിപക്ഷ ബഹിഷ്കരണത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ അതിദരിദ്ര്യ മുക്ത പ്രഖ്യാപനം.

പ്രഖ്യാപനത്തിന്‍റെ ഔദ്യോഗിക ചടങ്ങ് ഇന്ന് വൈകീട്ട് മൂന്നരയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.മുഖ്യാതിഥിയായ നടൻ മമ്മൂട്ടി തിരുവനന്തപുരത്തെത്തി. മോഹൻലാലും, കമലഹാസനും ചടങ്ങിനെത്തില്ല..

നജീബ് കാന്തപുരത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

കേരളപ്പിറവിക്ക്‌ ശേഷം ഒരു ഭരണ കൂടം നടത്തുന്ന ഏറ്റവും വലിയ നുണ പ്രചരണമാണ്‌ ദാരിദ്ര്യ മുക്‌ത കേരളം എന്ന പ്രഖ്യാപനം.

ഇന്ത്യക്ക്‌ കേരളം നൽകിയ മഹത്തായ മാതൃകകളുടെ പട്ടികയിലേക്ക്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൂട്ടി ചേർത്തിരിക്കുന്നത്‌, കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായിരിക്കുന്നു എന്നാണ്‌.

ആഹാരം, ആരോഗ്യം,വാസസ്ഥലം,സ്വന്തമായ വരുമാനം എന്നീ നാലു ലക്ഷ്യങ്ങളും കേരളത്തിലെ എല്ലാ മനുഷ്യരും കൈവരിച്ച്‌ കഴിഞ്ഞിരിക്കുന്നു എന്നാണ്‌ മുഖ്യമന്ത്രിയുടെ അവകാശ വാദം.

ഞാൻ ഈ കുറിപ്പ്‌ വായിക്കുന്ന സുഹൃത്തുക്കളോട്‌ ഒരു ചോദ്യം മാത്രം ചോദിക്കുന്നു.

അതി ദരിദ്രരില്ലാത്ത ഒരു പഞ്ചായത്തിന്റെ പേര്‌ നിങ്ങൾ കമന്റ്‌ ചെയ്യുമോ?

തല ചായ്ക്കാൻ ഒരു വീടില്ലാത്ത, ഇനിയും ഒരു തുണ്ട്‌ ഭൂമിയുടെ പട്ടയം സ്വന്തമായില്ലാത്ത,

മൂന്ന് നേരം ഭക്ഷണം കഴിക്കാൻ സൗകര്യമില്ലാത്ത,

ചികിത്സ ലഭ്യമാകാത്ത ഒരു അതി ദരിദ്രനും കേരളത്തിൽ ഇല്ലെന്നാണ്‌ ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്‌.

എന്റെ നിയോജക മണ്ഡലത്തിൽ ഇതൊന്നുമില്ലാത്ത എത്രയോ മനുഷ്യരെ ഞാൻ കണ്ടിട്ടുണ്ട്‌.

അതിൽ നിരവധി സി.പി.ഐ.എം പ്രവർത്തകരുമുണ്ട്‌.

ഞാൻ അവരെ ഹാജറാക്കാം.

അവർക്ക്‌ കൂടി ഈ നാലു മാനദണ്ഡങ്ങളിലെ സൗകര്യം നിങ്ങൾ നൽകണം.

അതിദരിദ്രരായ മനുഷ്യരെ മുഖ്യമന്ത്രിയും സർക്കാറും അപമാനിക്കുകയാണ്‌.

അതി ദരിദ്രരെ ഇല്ലാതാക്കിയ സംസ്ഥാനമായല്ല കേരളം ഇന്ന് മുതൽ അറിയപ്പെടാൻ പോകുന്നത്‌,പകരം അതിദരിദ്രരുടെ കഞ്ഞിയിൽ മണ്ണു വാരിയിട്ട ഭരണ കൂടം എന്ന നിലയിലായിരിക്കും.

ഈ പട്ടിണി പാവങ്ങളെല്ലാം സമ്പന്നരായി എന്ന് സ്ഥാപിക്കുക വഴി ഇവർക്ക്‌ കിട്ടേണ്ട കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ എല്ലാ സഹായങ്ങളും റദ്ദാവുകയാണ്‌.

എന്റെ നിയോജക മണ്ഡലത്തിലെ മുന്നൂറിലേറെ എസ്‌.സി കോളനികളിൽ ( സദ്‌ ഗ്രാമങ്ങളിൽ )

കാലിക്കറ്റ്‌ സർവ്വകലാശാലയിലെ ഡവലപ്‌മന്റ്‌ സ്റ്റഡീസ്‌ വിദ്യാർത്ഥികൾ നടത്തിയ ഒരു പഠന റിപ്പോർട്ടൂണ്ട്‌.

വരും ദിവസങ്ങളിൽ അത്‌ പുറത്ത്‌ വിടും.

അതിനുള്ള മറുപടി നിങ്ങൾ പറഞ്ഞേ തീരൂ..

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News