'രാഹുൽ മാങ്കൂട്ടത്തിൽ ജയിലിന് പുറത്തെ ഗോവിന്ദച്ചാമി, സീമ ജി.നായരും അനുശ്രീമാരും അവര്‍ക്ക് സംരക്ഷണമൊരുക്കുന്നവര്‍ '; പി.പി ദിവ്യ

കേരളത്തിലെ കോൺഗ്രസ് ഓഫീസുകൾ രാഹുൽ മാങ്കൂട്ടത്തിനെ പോലുള്ള ലൈംഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കും

Update: 2025-11-25 06:37 GMT
Editor : Jaisy Thomas | By : Web Desk

കണ്ണൂര്‍: ലൈംഗികാരോപണം നേരിടുന്ന കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതില്‍ നടിമാരായ അനുശ്രീക്കും സീമ ജി. നായർക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കണ്ണൂർ‌ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റും സിപിഎം നേതാവുമായ പി.പി. ദിവ്യ. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദച്ചാമിയാണെന്നും ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ അനുശ്രീയയെും സീമയെയും പോലുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാകുമെന്നും ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു.

പി.പി ദിവ്യയുടെ കുറിപ്പ്

ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ... ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവും. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ്.. ജീവിതം തന്നെ പ്രതിസന്ധിയിലായ പകച്ചുപോയ ഒരു പെൺകുട്ടിയോടാണ്... സഹോദരീ നിങ്ങൾ

Advertising
Advertising

ധൈര്യമായി പരാതി നൽകണം.. കേരള ജനത കൂടെയുണ്ടാവും.. ഇല്ലെങ്കിൽ ഈ കേരളത്തിലെ കോൺഗ്രസ് ഓഫീസുകൾ  രാഹുൽ മാങ്കൂട്ടത്തിനെ പോലുള്ള ലൈംഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കും. നിയമസഭയിൽ അവർ ഞെളിഞ്ഞിരിക്കും... സീമാ, ജി. നായരും അനുശ്രീ മാരും സംരക്ഷണം ഒരുക്കും.

ഇരയോടാണ്.... നിങ്ങൾ ധൈര്യമായി ഇറങ്ങു... അമ്മയെയും, പെങ്ങളെയും, ഭാര്യയെയും തിരിച്ചറിയാൻ സാധിക്കുന്ന (എല്ലാ രാഷ്ട്രീയ പാർട്ടിയിലും പെട്ട) മനുഷ്യർ നിനക്കൊപ്പം ഉണ്ടാകും.. ഈ സർക്കാരും. അതിനിടെ തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിൽ പ്രതികരണവുമായി നേരത്തെ സീമ ജി. നായര്‍ രംഗത്തെത്തിയിരുന്നു.

സീമയുടെ കുറിപ്പ്

ശുഭദിനം ....

ഇന്നലെ ചില പ്രശ്നങ്ങൾ വീണ്ടും ഉടലെടുത്തിട്ടുണ്ട് ,അതിന്റെ പേരിൽ സൈബർ അറ്റാക്കും തുടങ്ങിയിട്ടുണ്ട് ,അതിൽ "തീക്കുട്ടി "എന്ന മുഖമില്ലാത്ത വ്യക്തിയിൽ നിന്നും ഏറ്റവും അധികം ആക്ഷേപിച്ചുകൊണ്ടു എനികെതിരെ പോസ്റ്റ് വന്നിട്ടുണ്ട് ,(തീക്കുട്ടി പറയുന്നത് എന്റെ സമയം ആയി എന്നാണ് ,ദൈവം തമ്പുരാൻ തീകുട്ടിയുടെ രൂപത്തിൽ അവതരിച്ചു എന്നുള്ളത് അടിയൻ അറിഞ്ഞില്ല ..പൊറുക്കണേ മുഖം ഇല്ലാത്ത തമ്പുരാനെ )ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന് ,പിന്നെ ആവശ്യത്തിൽ കൂടുതൽ എഴുതിയിട്ടുണ്ട് ,അതിന്റെ താഴെ വന്നു ഈ പോസ്റ്റ് കാത്തിരുന്നതുപോലെ ആക്ഷേപങ്ങൾ വളരെ കൂടുതലുണ്ട് .

ഇനി ഞാൻപറയട്ടെ ,ഏത് തീകുട്ടി വന്ന് എന്തെഴുതിയാലും ,തേനീച്ച കൂട് ഇളകിയപോലെ സൈബർ അറ്റാക്ക്‌ വന്നാലും ,ഞാൻ എന്റെ സ്റ്റേറ്റ് മെന്റിൽ ഉറച്ചു നിൽക്കും ,(ആദ്യം ഞാൻ രാഹുലിന് വേണ്ടി ഇട്ട പോസ്റ്റിൽ എഴുതിയ വാചകം ഇപ്പോളും എഴുതുന്നു )അന്നും ഇന്നും പറയുന്നു ,തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം ,അത് തെറ്റ് ചെയ്യതാൽ മാത്രം ,ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല ,അതുകൊണ്ടു ഇതൊക്കെ കേട്ട് പേടിച്ചു മൂലയിൽ പോയി ഞാൻ ഒളിക്കുമെന്നു ഒരു തീകുട്ടിയും കരുതണ്ട.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News