'ടാര്‍ഗറ്റ് തികയ്ക്കാന്‍ സമ്മര്‍ദം ചെലുത്തുന്നു', ജോലിഭാരത്തില്‍ ബിഎല്‍ഒമാരുടെ പ്രതിഷേധം കനക്കുന്നു

ബിഎൽഒമാർക്ക് പുതിയ ടാർഗറ്റ് നൽകിയതിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി

Update: 2025-11-18 13:35 GMT

മലപ്പുറം: സംസ്ഥാനത്ത് ജോലിഭാരത്തില്‍ ബിഎല്‍ഒമാരുടെ പ്രതിഷേധം കടുക്കുന്നു. ടാര്‍ഗറ്റ് തികയ്ക്കാന്‍ സമ്മര്‍ദമുണ്ടെന്ന വെളിപ്പെടുത്തലുമായി കൂടുതല്‍ ബിഎല്‍ഒമാര്‍ രംഗത്തെത്തിയതോടെ എസ്‌ഐആര്‍ അപേക്ഷ ഫോം വിതരണം മന്ദഗതിയിലായി. ഇടുക്കി പീരുമേടില്‍ എസ്‌ഐആര്‍ ചുമതലയുമായെത്തിയ ബിഎല്‍ഒയെ വീട്ടുകാര്‍ അധിക്ഷേപിക്കുന്ന ശബ്ദരേഖ പുറത്തുവന്നു. കൂടാതെ, മലപ്പുറം ജില്ലാ കളക്ടര്‍ ബിഎല്‍ഒമാര്‍ക്ക് പുതിയ ടാര്‍ഗറ്റ് നല്‍കിയതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

'ടാര്‍ഗറ്റ് തികയ്ക്കാന്‍ ഉള്ള സമ്മര്‍ദം വളരെ വലുതാണ്. രാവിലെ 8.30 മുതല്‍ രാത്രി 9.30 വരെ ഫീല്‍ഡില്‍ നില്‍ക്കേണ്ട അവസ്ഥയാണ്. ജോലി കഴിഞ്ഞ് വന്ന് രാത്രി ഓണ്‍ലൈന്‍ മീറ്റിങ്ങിനും ഇരിക്കേണ്ടി വരുന്നു. യാതൊരു പരിശീലനവും തരാതെയാണ് ബിഎല്‍ഒമാരെ നിയോഗിച്ചത്.' കൊല്ലം കടവൂരിലെ ബിഎല്‍ഒ പൗളിന്‍ ജോര്‍ജ് പറഞ്ഞു.

Advertising
Advertising

ഇടുക്കി പീരുമേടില്‍ ബിഎല്‍ഒയെ അധിക്ഷേപിക്കുന്ന ശബ്ദരേഖ പുറത്തുവന്നു. രാത്രി ഫോമുമായി വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ ഇറങ്ങിപ്പോകാന്‍ പറഞ്ഞെന്നും സഹകരിക്കണമെന്നും ഫോം വാങ്ങണമെന്ന് അഭ്യര്‍ഥിക്കുന്നതുമടങ്ങിയ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്.

അതിനിടെ, മലപ്പുറം ജില്ലാ കലക്ടര്‍ ബിഎല്‍ഒമാര്‍ക്ക് പുതിയ ടാര്‍ഗറ്റ് നല്‍കിയതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബിഎല്‍ഒമാരുടെ സമ്മര്‍ദം പരിഗണിക്കണമെന്നും അമിതജോലി നല്‍കുന്നതിനെ എതിര്‍ക്കുമെന്നും കെപിസിസി പ്രസിഡന്റെ എ.പി അനില്‍കുമാര്‍ പറഞ്ഞു. അതേസമയം, ബിഎല്‍ഒമാരെ സമ്മര്‍ദത്തിലാക്കാന്‍ അല്ല ഉത്തരവിറക്കിയതെന്നും അവരെ സഹായിക്കാനാണ് ശ്രമമെന്നും മലപ്പുറം ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് പ്രതികരിച്ചു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News