'ഹൃദയങ്ങളെ സ്പർശിക്കുന്നതും പ്രതീക്ഷ നൽകുന്നതും'; ആലിൻ ഷെറിൻ എബ്രഹാമിനെ മൻ കി ബാത്തിൽ എടുത്ത് പറഞ്ഞ് പ്രധാനമന്ത്രി

മകൾ നഷ്ടപെട്ട വേദനകൾക്കിടയിലും മാതാപിതാക്കളെടുത്ത തീരുമാനം എണ്ണമറ്റ ഹൃദയങ്ങളെ സ്പർശിക്കുന്നതും മറ്റുള്ളവർക്ക് പ്രതീക്ഷ നൽകുന്നതുമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു

Update: 2026-02-22 09:34 GMT

ന്യൂഡൽഹി: അവയവദാനം ചെയ്ത കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിനെ മൻ കി ബാത്തിൽ പരാമർശിച്ച് നരേന്ദ്രമോദി. അവയവദാനത്തിന്റെ അവബോധം വർധിപ്പിച്ചാണ് ആലിൻ യാത്രയായത്. ആലിനിലൂടെ വൈദ്യശാസ്ത്ര ഗവേഷണത്തിനും ഉത്തേജനം ലഭിക്കുന്നതായി മോദിപറഞ്ഞു.

'ദിവസങ്ങൾക്ക് മുമ്പ്, കേരളത്തിൽ നിന്നുള്ള 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം മരണപ്പെട്ടു. വേദനയ്ക്കിടയിലും മാതാപിതാക്കൾ അവളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചു. അവരുടെ തീരുമാനം എണ്ണമറ്റ ഹൃദയങ്ങളെ സ്പർശിക്കുന്നതും മറ്റുള്ളവർക്ക് പ്രതീക്ഷ നൽകുന്നതുമാണ്.' മോദി എക്‌സിൽ കുറിച്ചു.

Advertising
Advertising

ഫെബ്രുവരി 5ന് ഉച്ചയ്ക്ക് റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള മകള്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എംസി റോഡ് വഴി കാറിൽ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോർമ കവല ജംഗ്ഷന് സമീപം എതിർദിശയിൽ നിന്നുവന്ന കാർ വാഹനത്തിലേക്ക് ഇടിച്ചുകയറി അപകടം സംഭവിക്കുകയായിരുന്നു.

കുട്ടിയ്ക്ക് ഗുരുതമായി പരിക്കേൽക്കുകയും കൂടെയുണ്ടായിരുന്ന കുട്ടിയുടെ അമ്മയ്ക്കും മാതാവിന്‍റെ മാതാപിതാക്കൾക്കും സാരമായ പരിക്കുകൾ സംഭവിക്കുകയും ചെയ്തു. അപകടം നടന്ന ഉടൻ തന്നെ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി 7ന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഫെബ്രുവരി 13ന് കുട്ടിയ്ക്ക് മസ്തിഷ്ക മരണം സംഭവിക്കുകയും കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം നൽകുകയുമായിരുന്നു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News