കിട്ടാനുള്ളത് അഞ്ച് വർഷത്തെ ശമ്പളം; പ്രതിഷേധവുമായി സംസ്ഥാനത്തെ നോഷണൽ അധ്യാപകർ

2016 ൽ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് അധ്യാപകർക്കാണ് അഞ്ച് വർഷത്തെ ശമ്പളം ഇതുവരെ ലഭിക്കാത്തത്

Update: 2026-02-22 06:36 GMT

കോഴിക്കോട്: അഞ്ച് വർഷത്തെ മുടങ്ങിയ ശമ്പളം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി സംസ്ഥാനത്തെ നോഷണൽ അധ്യാപകർ. 2016 മുതൽ 2021 വരെയുള്ള കാലയളവിലെ ശമ്പളം അനുവദിക്കണമെന്നാണ് ആവശ്യം. അഞ്ച് വർഷത്തെ ശമ്പളം മുടങ്ങിയതിനെ തുടർന്ന് ഏഴായിരത്തോളം അധ്യാപകരാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്.

2016 ൽ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് അധ്യാപകർക്കാണ് അഞ്ച് വർഷത്തെ ശമ്പളം ഇതുവരെ ലഭിക്കാത്തത്. നിയമനങ്ങൾക്ക് അംഗീകാരം നൽകിയെങ്കിലും 2016 - 2021 കാലയളവിലെ ശമ്പളം ഇതുവരെ നൽകിയിട്ടില്ല. നിയമനാംഗീകാരം നൽകിയുള്ള ഉത്തരവിലും പ്രസ്തുത കാലയളവിൽ സാങ്കൽപിക സാലറിയെ ഉണ്ടാകൂ എന്നാണ് സർക്കാർ പറഞ്ഞിരുന്നത്.

Advertising
Advertising

കോവിഡ് മഹാമാരി ഉൾപ്പെടെയുള്ള പ്രതിസന്ധി നിറഞ്ഞ കാലയളവിൽ ചെയ്ത ജോലിക്കുള്ള ശമ്പളത്തിനായി സർക്കാരിന് മുമ്പിൽ യാചിക്കുകയാണ് അധ്യാപകർ. നിയമന പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്ന പ്രചാരണം സർക്കാർ ശക്തമാക്കുന്നതിനിടെയാണ് ചെയ്ത ജോലിക്ക് കൂലി ആവശ്യപ്പെട്ടുള്ള നോഷണൽ അധ്യാപകരുടെ സമരം.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News