ഡോ. വിനയ് ഗോയൽ പുതിയ മലപ്പുറം ജില്ലാ കലക്ടർ, ചൈത്ര തെരേസ ജോൺ എസ്പി

നിലവിലെ കലക്ടർ വി.ആർ വിനോദിനെ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറായി നിയമിച്ചു

Update: 2026-02-22 05:14 GMT

മലപ്പുറം: ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ.വിനയ് ഗോയലിനെ പുതിയ മലപ്പുറം ജില്ലാ കലക്ടറായി നിയമിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും. ഉപതെരഞ്ഞെടുപ്പുകളുടെ ചുമതല വഹിച്ച കലക്ടർമാരെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജില്ലയ്ക്ക് പുറത്ത് നിയമിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റം.

മലപ്പുറം കലക്ടറായിരുന്ന വി.ആർ വിനോദിനെ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറായി നിയമിച്ചു. ചൈത്ര തെരേസ ജോൺ ആണ് പുതിയ മലപ്പുറം ജില്ലാ പോലീസ് മേധാവി. മലപ്പുറം എസ്പി ആർ.വിശ്വനാഥിനെ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് എസ്പി ആയി നിയമിച്ചു. വിഐപി സുരക്ഷ കമ്മീഷണറുടെ അധിക ചുമതലയും വിശ്വനാഥ് വഹിക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News