കോട്ടക്കലിൽ ഭിന്നശേഷിയുള്ള കുട്ടിയെയും മാതാപിതാക്കളെയും പെരുമഴയത്ത് ഇറക്കിവിട്ട് സ്വകാര്യബസ് ജീവനക്കാരുടെ ക്രൂരത; മുഖ്യമന്ത്രിക്ക് പരാതി

മഴ നനഞ്ഞ് കുട്ടിയുടെ ശ്രവണശേഷി സഹായി തകരാറിലായി

Update: 2025-08-31 06:23 GMT
Editor : Lissy P | By : Web Desk

മലപ്പുറം: ഭിന്നശേഷിയുള്ള കുട്ടിയേയും മാതാപിതാക്കളെയുംസ്വകാര്യ ബസിൽ നിന്ന് ഇറക്കിവിട്ടെന്ന് പരാതി. മലപ്പുറം കോട്ടക്കലിലാണ് സംഭവം. മലപ്പുറം സ്വദേശി രാഹുലിനെയും കുടുംബത്തെയുമാണ് പെരുമഴയത്ത് ഇറക്കിവിട്ടത്. മഴ നനഞ്ഞതോടെ കുട്ടിയുടെ ശ്രവണ ശേഷി സഹായി തകരാറിലായി.കുടുംബം മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകി.

ആഗസ്റ്റ് 28ന് വൈകുന്നേരമാണ് സംഭവം.മലപ്പുറത്ത് നിന്ന് തിരൂരിലേക്ക് പോയ നിനു സ്റ്റാർ ബസിലെ ജീവനക്കാർക്കെതിരെയാണ് പരാതി.വൈലത്തൂരിൽ ട്രാഫിക് ബ്ലോക്ക് ആണെന്ന് പറഞ്ഞ് കോട്ടക്കലിൽ എത്തിയപ്പോൾ യാത്രക്കാരെ മുഴുവൻ ബസ്സിൽ നിന്ന് ഇറക്കിവിട്ടു. ഭിന്നശേഷിക്കാരനായ മകളെയും കൊണ്ട് സഞ്ചരിച്ച മലപ്പുറം സ്വദേശി രാഹുലും കുടുബവും ഇറങ്ങിയില്ല.തന്നെയും കുടുംബത്തെയും എടരിക്കോട് വെച്ച് ഭീഷണിപ്പെടുത്തി ഇറക്കുകയായിരുന്നുവെന്ന് രാഹുൽ പറഞ്ഞു.

Advertising
Advertising

പെരുമഴയത്തു ഇറക്കി വിട്ടതോടെ രാഹുലിന്റെ ഭിന്നശേഷിക്കാരിയായ ഒമ്പതു വയസ്സുള്ള മകളുടെ ശ്രവണസഹായി തകരാറിലായി. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും മോട്ടോർ വാഹന വകുപ്പിനും രാഹുൽ പരാതി നൽകി. പരാതിയിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി  മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക്‌ നിർദേശം നൽകി.ബസിന്റെ പെർമിറ്റ്‌ റദ്ദാക്കി ജീവനക്കാർക്കെതിരെ നടപടിഎടുക്കണമെന്നാണ് രാഹുലിന്റെ ആവശ്യം.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News