140 കി.മീ താഴെയുള്ള സ്വകാര്യ ബസുകൾ ലിമിറ്റഡ് സ്റ്റോപ്പായി ഓടാൻ പാടില്ലെന്ന ഉത്തരവ്; ബസ് ഉടമകൾ സുപ്രിം കോടതിയിൽ

ഹരജി തള്ളണമെന്നാണ് ആവശ്യം

Update: 2025-10-29 04:45 GMT

Photo| Google

ഡൽഹി: 140 കിലോമീറ്റർ താഴെയുള്ള സ്വകാര്യ ബസുകൾ ലിമിറ്റഡ് സ്റ്റോപ്പായി ഓടാൻ പാടില്ലെന്ന സർക്കാർ ഉത്തരവിനെതിരെ ബസ് ഉടമകൾ സുപ്രിം കോടതിയിൽ. ഹരജി തള്ളണമെന്നാണ് ആവശ്യം.

കേരള സർക്കാർ നടപ്പാക്കിയത് ഏകപക്ഷീയമായ തീരുമാനമാണെന്നും നിയമവിരുദ്ധ കുത്തകവൽക്കരണത്തിന് ശ്രമമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്ന നിലപാടാണ്. വേണ്ടത്ര ചർച്ചകൾ നടത്താതെയാണ് സർക്കാർ ഉത്തരവിറക്കിയത്.

പല റൂട്ടുകളിലും ഓടാൻ ആവശ്യമായ ബസുകൾ കെഎസ്ആർടിസിക്കില്ല. കേരള ഹൈക്കോടതി എല്ലാ വിഷയങ്ങളും പരിഗണിച്ചാണ് സർക്കാർ ഉത്തരവ് റദ്ദാക്കിയത്. കെഎസ്ആർടിസിയുടെ സ്റ്റേ ആവശ്യം അംഗീകരിക്കരുതെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News