വിസ്മയയുടെ മരണത്തിൽ അന്വേഷ സംഘം ഇന്ന് കൂടുതൽ പേരുടെ മൊഴിയെടുക്കും

കൊട്ടാരക്കര സബ് ജയിലിലുള്ള കിരണിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും

Update: 2021-06-25 02:54 GMT
Editor : Suhail | By : Web Desk
Advertising

കൊല്ലത്തെ വിസ്മയയുടെ മരണത്തിൽ അന്വേഷ സംഘം ഇന്ന് കൂടുതൽ പേരുടെ മൊഴിയെടുക്കും. വിസ്മയയുടെ സഹപാഠികളുടെയും സുഹൃത്തുകളുടെ മൊഴിയാണ് രേഖപ്പെടുത്തുക. ഈ മൊഴികൾ വിശദമായി പരിശോധിച്ച ശേഷമാകും കിരണിന്റെ കുടുംബാംഗങ്ങളെ കേസിൽ പ്രതിചേർക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് ഉദ്യോഗസ്ഥർ കടക്കുക.

കൂടുതൽ ചോദ്യം ചെയ്യലിനായി കിരൺകുമാറിനെ കസ്റ്റഡിയിൽ വാങ്ങുവാൻ അന്വേഷണ സംഘം ഇന്ന് അപേക്ഷ നൽകിയേക്കും. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് എല്ലാ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്. കിരണ്‍ മര്‍ദിച്ചിരുന്നതായി വിസ്മയ സുഹൃത്തുകളുടും സഹപാഠികളോടും പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം ഇവരുടെ മൊഴി രേഖപ്പെടുത്തുക.

കിരണിന്‍റെ കുടുംബാംഗങ്ങള്‍ക്ക് വിസ്മയയുടെ മരണത്തില്‍ പങ്കുണ്ട് എന്ന അരോപണം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുഹൃത്തുകളുടെയും സഹപാഠികളുടെയും മൊഴി നിര്‍ണ്ണായകമാണ്. ഇപ്പോൾ കൊട്ടാരക്കര സബ് ജയിലിലുള്ള കിരണിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകിയേക്കും. ശാസ്താംകോട്ട കോടതിയിലാവും കസ്റ്റഡി അപേക്ഷ സമർപ്പിക്കുക.

വിസ്മയ മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഭർത്താവ് കിരൺ കുമാറും ബന്ധുക്കളും നടത്തിയ മൊബൈൽ ഫോൺ വിളികളുടെ വിശദാംശങ്ങളും ശേഖരിക്കാൻ അന്വേഷണ സംഘം നടപടി തുടങ്ങിയിട്ടുണ്ട്. ചടയമംഗലം പോലീസ് ജനുവരിയിൽ ഒത്തുതീർപ്പാക്കിയ മർദ്ദനക്കേസ് പുനരന്വേഷിക്കണമെന്ന വിസ്മയയുടെ കുടുംബത്തിന്‍റെ ആവശ്യം പോലിസ് പരിശോധിക്കുന്നുണ്ട്. അതേസമയം കിരണിന്‍റെ ബാങ്ക് അക്കൗണ്ട് പോലീസ് ഇന്നലെ മരവിപ്പിച്ചിരുന്നു.

Full View

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News