സിനിമ നിർമാതാക്കളുമായി ബന്ധപ്പെട്ട വിഷയത്തിൽ ആന്റണി പെരുമ്പാവൂരിനെ തള്ളി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
സംഘടന യോഗങ്ങളിൽ പോലും പങ്കെടുക്കാത്ത ആന്റണി പെരുമ്പാവൂരാണ് സുരേഷ് കുമാറിനെ വിമർശിക്കുന്നതെന്നും ഒരു വിഭാഗം നിർമ്മാതാക്കൾ കുറ്റപ്പെടുത്തി
കൊച്ചി: സിനിമ നിർമാതാക്കളുമായി ബന്ധപ്പെട്ട വിഷയത്തിൽ ആന്റണി പെരുമ്പാവൂരിനെ തള്ളി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ആൻറണിയുടെ നിലപാട് അനുചിതമാണെന്നും സുരേഷ് കുമാർ പറഞ്ഞത് സംഘടനയുടെ ഔദ്യോഗിക നിലപാടാണെന്നും പ്രൊഡ്യൂസേഴ്‌സ്അ സോസിയേഷൻ നിലപാടെടുത്തു. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നത് സംബന്ധിച്ച് താരസംഘടനയായ 'അമ്മ' മറുപടി നൽകിയിട്ടില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.
സുരേഷ് കുമാറിനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. സംഘടന യോഗങ്ങളിൽ പോലും പങ്കെടുക്കാത്ത ആന്റണി പെരുമ്പാവൂരാണ് സുരേഷ് കുമാറിനെ വിമർശിക്കുന്നതെന്നും ഒരു വിഭാഗം നിർമ്മാതാക്കൾ കുറ്റപ്പെടുത്തി.
അതേസമയം, സുരേഷ് കുമാറിന്റെ പ്രസ്താവന ഉചിതമല്ലെന്ന് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് പ്രതികരിച്ചു. ഈ രീതിയില്‍ വിഴുപ്പലക്കാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കൂ എന്നാണ് സാന്ദ്ര തോമസ് ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞത്.