Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
വി.ഡി മജീന്ദ്രൻ | Photo: Special Arrangement
കൊച്ചി: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും മത്സ്യത്തൊഴിലാളി നേതാവുമായ വി.ഡി മജീന്ദ്രൻ അന്തരിച്ചു. നിരവധി മത്സ്യത്തൊഴിലാളി സമരങ്ങൾക്കും ആദിവാസി അവകാശ സമരങ്ങൾക്കും നേതൃത്വം നൽകിയിരുന്നു. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചിരുന്നു.
മേധാപട്ക്കർ നേതൃത്വം നൽകുന്ന NAPM കേരള കോ-ഓർഡിനേറ്റർ, മുത്തങ്ങ ഐക്യദാർഢ്യസമിതി സംഘാടകൻ എന്നീനിലകളിൽ പ്രവർത്തിച്ചു.