പാലക്കാട് ധോണിയിൽ വനം വകുപ്പ് പിടികൂടി സംരക്ഷിച്ചുവരുന്ന പിടി സെവനെ കൂടിന് പുറത്തിറക്കി

പിടികൂടി ഏഴര മാസത്തിനു ശേഷമാണ് ആനയെ കൂടിന് പുറത്തിറക്കുന്നത്

Update: 2023-09-07 11:20 GMT
Advertising

പാലക്കാട്: പാലക്കാട് ധോണിയിൽ വനം വകുപ്പ് പിടികൂടി സംരക്ഷിച്ചുവരുന്ന പി.ടി സെവനെ കൂടിന് പുറത്തിറക്കി. പിടികൂടി ഏഴര മാസത്തിനു  ശേഷമാണ് ആനയെ കൂടിന് പുറത്തിറക്കുന്നത്. കാഴ്ച നഷ്ടപ്പെട്ട ഇടതു കണ്ണിന് ചികിത്സ നല്കുന്നതിനായിട്ടാണ് ചീഫ് വെറ്റിനറി സർജൻ ഡോക്ടർ അരുൺ സക്കറിയുടെ നേതൃത്വത്തിൽ ആനയെ കൂടിന് പുറത്തിറക്കുന്നത്.

ഹൈക്കോടതി നിർദേശിച്ച ഒരു വിദഗ്ധ സംഘം എത്തി നടത്തിയ പരിശോധനയിലാണ് ആനക്ക് കാഴ്ച പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയത്. പിന്നീട് പരിശീലനം നിർത്തിവച്ച് ആനയെ ചികിത്സക്കുകയായിരുന്നു. ഇതിനിടെ മുതിർന്ന വെറ്റിനറി സർജൻ ഡോക്ടർ അരുൺ സക്കറിയ ആനയെ കൂട്ടിൽ നിന്നും പുറത്തിറക്കി ചികിത്സിക്കണമെന്ന് നിർദേശിക്കുകയായിരുന്നു. ഇതിനിടെ ആനയുടെ കാഴ്ച പതിയെ തിരിച്ചു കിട്ടുന്നുണ്ടെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഈ ചികിത്സ പൂർത്തിയാകുമ്പോൾ ആനയുട കാഴ്ച പൂർണമായി തിരിച്ചു ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിന് ശേഷമായിരിക്കും ആനയെ തിരികെ കൂട്ടിലേക്ക് കയറ്റുക.

ഒരു നാടിനെയാകെ വിറപ്പിച്ച് ഈ കൊമ്പനെ പിടികൂടുകയെന്നത് വനവകുപ്പിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. കഴിഞ്ഞ ജനുവരി 22നാണ് ഈ ആനയെ പിടികൂടിയത്. ഒരു മനുഷ്യനെ കണ്ടുകഴിഞ്ഞാൽ ആക്രമിക്കാതെ വിടാതിരുന്ന ഒരു ആനയാണ് പി.ടി 7. ഇത്തരത്തിൽ ഭീകര സ്വഭാവമുള്ള ഈ ആന ഇപ്പോൾ വളരെയധികം ശാന്തനാണ്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News