പി.ടി തോമസിന്റെ ചിതാഭസ്മം നാളെ ഇടുക്കി ഉപ്പുതോട്ടിലെത്തിക്കും

തുറന്ന വാഹനത്തിൽ കൊണ്ടുപോകുന്ന സ്മൃതിയാത്രയ്ക്ക്‌ വിവിധ സ്ഥലങ്ങളിൽ ആദരമർപ്പിക്കാൻ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് വി.ഡി സതീശൻ അറിയിച്ചു.

Update: 2022-01-02 16:15 GMT
Editor : Nidhin | By : Web Desk
Advertising

അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി തോമസിന്റെ ചിതാഭസ്മം നാളെ ഇടുക്കിയിലെ അദ്ദേഹത്തിന്റെ ജന്മനാടായ ഇടുക്കിയിലെ ഉപ്പുതോട്ടിലെത്തിക്കും. അമ്മയുടെ കല്ലറയിൽ തന്റെ ചിതാഭസ്മം നിക്ഷേപിക്കണമെന്ന പി.ടി തോമസിന്റെ അന്ത്യാഭിലാഷമനുസരിച്ചാണ് ചിതാഭസ്മം ഉപ്പുതോട്ടിലെത്തിക്കുന്നത്.

നാളെ രാവിലെ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രൻ പാലാരിവട്ടത്തെ പി.ടി തോമസിന്റെ വസതിയിൽ വച്ച് ചിതാഭസ്മം ബന്ധുക്കളിൽ നിന്ന് ഏറ്റുവാങ്ങും. തുറന്ന വാഹനത്തിൽ കൊണ്ടുപോകുന്ന ചിതാഭസ്മയാത്രയ്ക്ക് വിവിധ സ്ഥലങ്ങളിൽ ആദരമർപ്പിക്കാൻ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് വി.ഡി സതീശൻ അറിയിച്ചു.

രാവിലെ 7.30 ന് കളമശേരിയിൽ നിന്ന് ആരംഭിക്കുന്ന സ്മൃതിയാത്ര വൈകുന്നേരം നാലിന് ഉപ്പുതോട് പള്ളിയിലെത്തും. വിവിധയിടങ്ങളിൽ കെ.പി.സി സി അധ്യക്ഷൻ കെ. സുധാകരൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ഐവാൻ ഡിസൂസ, ഡീൻ കുര്യാക്കോസ് എം.പി തുടങ്ങിയവർ പങ്കെടുക്കും.

വി.ഡി സതീശന്‍റെ കുറിപ്പ്

അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പി.ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള സ്മൃതിയാത്ര നാളെ (ജനുവരി 3) എറണാകുളത്തെ അദ്ദേഹത്തിന്റെ വസതിയിൽ നിന്നും ഇടുക്കിയിലെ ഉപ്പുതോട്ടിലേക്ക് പ്രയാണം ആരംഭിക്കും. തന്റെ ചിതാഭസ്മം ഉപ്പുതോട്ടിലുള്ള അമ്മയുടെ കല്ലറയ്ക്കുള്ളിൽ നിക്ഷേപിക്കണമെന്നും അമ്മയോടൊപ്പം ഉറങ്ങണമെന്നുമുള്ള ആഗ്രഹം പി.ടി നേരത്തെ അറിയിച്ചിരുന്നു. ആ അന്ത്യാഭിലാഷം യാഥാർത്ഥമാക്കുന്നതിന്റെ ഭാഗമായാണ് ചിതാഭസ്മം ഉപ്പുതോട്ടിലെത്തിക്കുന്നത്.

നാളെ രാവിലെ എന്റെ സാന്നിധ്യത്തിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ പി.ടിയുടെ കുടുംബാംഗങ്ങളിൽ നിന്ന് ചിതാഭസ്മം ഏറ്റുവാങ്ങും. തുറന്ന വാഹനത്തിൽ കൊണ്ടുപോകുന്ന ചിതാഭസ്മ സ്മൃതിയാത്രയ്ക്ക് വിവിധ സ്ഥലങ്ങളിൽ ആദരവ് അർപ്പിക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇടുക്കി ജില്ലാ അതിർത്തിയായ നേര്യമംഗലത്ത് നിന്ന് സ്മൃതിയാത്രയെ ഇടുക്കി ഡി.സി.സിയുടെ നേതൃത്വത്തിൽ അനുഗമിക്കും. വൈകിട്ട് നാല് മണിക്ക് ഉപ്പുതോട് പള്ളിയിൽ സ്മൃതിയാത്ര സമാപിക്കും. കെ.പി.സി സി അധ്യക്ഷൻ കെ. സുധാകരൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ഐവാൻ ഡിസൂസ, ഡീൻ കുര്യാക്കോസ് എം.പി തുടങ്ങിയവർ പങ്കെടുക്കും.

കളമശേരി പ്രീമിയർ ജംഗ്ഷൻ: 7.30

ആലുവ റയിൽവേ സ്റ്റേഷൻ: 8.00

തടിയിട്ടപറമ്പ് ജംഗ്ഷൻ: 8.30

പെരുമ്പാവൂർ യാത്രിനിവാസ്: 9.00

കോതമംഗലം ഗാന്ധിസ്‌ക്വയർ: 10.00

നേര്യമംഗലം: 11.00

ഇരുമ്പ് പാലം: 11.45

അടിമാലി: 12.15

കല്ലാർകുട്ടി: 1.30

പാറത്തോട്: 2.00

മുരിക്കാശേരി: 3.00

ഉപ്പുതോട്: 4.00

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News