കൂട്ടംചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി

50 പേരിൽ കൂടുതൽ ആളുകളെ പൊതു സ്ഥലത്ത് അനുവദിക്കാൻ പാടില്ലെന്നാണ് ഹർജിയിലെ ആവശ്യം

Update: 2022-02-25 08:13 GMT

സംസ്ഥാനത്ത് രാഷ്ട്രീയ ,സാമൂഹിക ,സാംസ്കാരിക കൂട്ടംചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. തിരുവനന്തപുരം സ്വദേശി അരുൺ രാജാണ് ഹർജിക്കാരൻ. 50 പേരിൽ കൂടുതൽ ആളുകളെ പൊതു സ്ഥലത്ത് അനുവദിക്കാൻ പാടില്ലെന്നാണ് ഹർജിയിലെ ആവശ്യം. കാസർകോട്ട് 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ജനുവരി 21 ലെ ഹൈക്കോടതി ഉത്തരവ് സംസ്ഥാനത്ത് നടപ്പിലാക്കണമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News