നടിയെ ആക്രമിച്ച കേസ്; ക്രൂരമായ ബലാത്സംഗം നടന്നിട്ടില്ലെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ
യഥാർത്ഥ കുറ്റവാളി മറഞ്ഞിരിപ്പുണ്ട് എന്ന് പ്രോസിക്യൂഷൻ
കൊച്ചി: ക്രൂരമായ ബലാത്സംഗം നടന്നിട്ടില്ലെന്ന വാദവുമായി ഒന്നാം പ്രതി പൾസർ സുനിയുടെ അഭിഭാഷകൻ. നടിയെ ആക്രമിച്ച കേസിലെ പ്രതികൾക്കുള്ള ശിക്ഷവിധിക്കുന്നതിനുള്ള വാദത്തിനിടെയാണ് അഭിഭാഷകൻ ഇത്തരമൊരു വാദം ഉന്നയിച്ചത്. അതിക്രൂരമായ ബലാത്സംഗം നടന്നാൽ മാത്രമേ പരമാവധി ശിക്ഷ നൽകാൻ പാടുള്ളു എന്നും അഭിഭാഷകൻ വാദത്തിനിടെ പറഞ്ഞു.
അതിജീവിതയുടെ നിസ്സഹായത പരിഗണിക്കേണ്ടതല്ലേ എന്ന് കോടതി തിരിച്ച് ചോദിച്ചു. സ്ത്രീയുടെ സകല അന്തസ്സും അഭിമാനവും പ്രധാനമാണെന്നും കോടതി പറഞ്ഞു. പൾസർ സുനിയുടെ അഭിഭാഷകന്റെ വാദം പ്രോസിക്യൂഷൻ എതിർത്തു. പൾസർ സുനിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. യതാർത്ഥ കുറ്റവാളി മറഞ്ഞിരിപ്പുണ്ട് എന്നും പ്രോസിക്യൂഷൻ വാദിച്ചു. ഉറപ്പാണോ എന്ന് കോടതി ചോദിച്ചപ്പോൾ ഉറപ്പാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
ജഡ്ജിയുടെ കാര്യത്തിലും അങ്ങനെ തന്നെ അല്ലേ എന്നും കോടതി ചോദിച്ചു. ജഡ്ജ് റേപ്പ് ചെയ്യപ്പെട്ടാലും അങ്ങനെ തന്നെ എന്ന് പ്രോസിക്യൂഷൻ പറഞ്ഞു. റേപ്പിൻറെ കാര്യത്തിൽ മാത്രമോ എന്ന് കോടതി ചോദിച്ചപ്പോൾ എല്ലാ കാര്യത്തിലും അങ്ങനെ തന്നെ എന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രതികൾക്ക് മാനസാന്തരം സംഭവിക്കാനുള്ള സാധ്യത ഇല്ലേ എന്ന് കോടതി ചോദിച്ചപ്പോൾ ശിക്ഷ സമൂഹത്തിന് മാതൃകയാകണം എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. സമൂഹത്തിന് വേണ്ടിയാണോ വിധി എഴുതേണ്ടതെന്ന് കോടതി തിരിച്ച് ചോദിച്ചു.