പുനർജനി പദ്ധതി: വി.ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം

പ്രളയ ശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിക്ക് വേണ്ടി വിദേശത്ത് നിന്ന് വി.ഡി സതീശന്‍ പണം പിരിച്ചിരുന്നു

Update: 2023-06-09 13:42 GMT
Editor : ijas | By : Web Desk
Advertising

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം. പ്രളയശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയെ കുറിച്ചാണ് അന്വേഷണം. കേന്ദ്ര അനുമതിയില്ലാതെ വിദേശത്തുനിന്ന് പണം പിരിച്ചു എന്നാണ് ആരോപണം. മുഖ്യമന്ത്രിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

പ്രളയ ശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിക്ക് വേണ്ടി വിദേശത്ത് നിന്ന് വി.ഡി സതീശന്‍ പണം പിരിച്ചിരുന്നു. കേന്ദ്രാനുമതിയില്ലാതെ വിദേശത്തു നിന്നും പണം പിരിക്കാന്‍ കഴിയില്ല. പണം പിരിവിന് വേണ്ടി കേന്ദ്ര അനുമതി തേടാതെ പോയതില്‍ ഗുരുതര ക്രമക്കേട് ഉണ്ടെന്ന ആരോപണവും ഉയര്‍ന്ന് വന്നു. ഇത് ചൂണ്ടിക്കാട്ടി ചാലക്കുടി കാതിക്കുടം ആക്ഷൻ കൗൺസില്‍ ആണ് വിജിലന്‍സില്‍ പരാതി നൽകിയത്.

വിജിലൻസിന് ലഭിച്ച പരാതിയിൽ പ്രഥമ പരിശോധനക്ക് ശേഷം അനുമതിക്കായി സ്പീക്കറിന് കൈമാറി. എന്നാല്‍ വിജിലൻസ് അന്വേഷണത്തിന് തന്‍റെ അനുമതി വേണ്ടെന്ന് സ്പീക്കർ സര്‍ക്കാരിനെ അറിയിച്ചു. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണത്തിന് ശേഷം ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് വിജിലന്‍സ് തീരുമാനം.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News