രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം: ആർ. ശ്രീലേഖയ്ക്കെതിരെ കേസെടുത്തു
പുനലൂർ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്
കൊല്ലം: രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതാവ് ആർ. ശ്രീലേഖക്കെതിരെ കേസെടുത്തു. ശ്രീലേഖയുടെ പ്രസംഗം പ്രവർത്തകരുടെ ഇടയിൽ ലഹളയുണ്ടാക്കാനുള്ള ശ്രമം എന്നാണ് എഫ്ഐആറിലുള്ളത്. പുനലൂർ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഡിജിപിക്ക് പരാതി നൽകിയിരുന്നു. മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോൾ ഉണ്ടാകുന്ന വെപ്രാളമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ വിവാദ പരാമർശം.
ശ്രീലേഖക്കെതിരെ കേസെടുക്കണമെന്നും പരാമർശം പിൻവലിക്കണമെന്നും പരാതിയിലുണ്ട്. ബിഎൻഎസ് 192-ാം വകുപ്പ് പ്രകാരം ജാമ്യം ലഭിക്കുന്ന വകുപ്പാണ് ചുമത്തിയത്. രാഹുൽ ഗാന്ധിയും മന്ത്രിമാരും പ്ലാസ്റ്റിക് കുപ്പിയെല്ലാം എറിഞ്ഞ് ഡൽഹി മലിനമാക്കുകയാണെന്നും അവർ പരിഹസിച്ചിരുന്നു. ശ്രീലേഖയുടെ പരാമർശങ്ങൾ ലോകസഭ പ്രതിപക്ഷ നേതാവിനെ അപമാനിക്കുന്നതാണന്നാണ് പരാതി.