രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി: അതിജീവിതയെ അപമാനിച്ച് ആർ. ശ്രീലേഖ

തിരുവനന്തപുരം കോർപറേഷനിലെ ബിജെപി സ്ഥാനാർഥി കൂടിയാണ് മുൻ ഡിജിപി ആർ. ശ്രീലേഖ

Update: 2025-11-28 03:28 GMT

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അപമാനിച്ച് ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. ഫേസ്ബുക്കിലൂടെയാണ് വിവാദ പ്രതികരണം.

സ്വർണക്കൊള്ളയിൽ കൂടുതൽ വമ്പന്മാരെ അറസ്റ്റ് ചെയ്യാതിരിക്കാനാണോ പരാതിയെന്ന് ചോദ്യം. ഇത്ര നാൾ യുവതി എന്തുകൊണ്ട് പരാതി നൽകിയില്ല. ഇപ്പോൾ എന്തിനാണ് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനും, മുൻ‌കൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനുമാണോ എന്നും ചോദ്യം.

മുമ്പും സമാനമായ കേസുകളിൽ ശ്രീലേഖ സ്ത്രീ വിരുദ്ധ പ്രതികരണം നടത്തിയിരുന്നു. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി സ്ഥാനാർഥി കൂടിയാണ് ആർ. ശ്രീലേഖ. രാഹുലിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുമ്പോഴാണ് ശ്രീലേഖയുടെ വിവാദ പരാമർശം.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News