ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

ജാമ്യം തള്ളിയ ഉത്തരവില്‍ പിഴവുണ്ടെന്നും പരാതിക്കാരിക്ക് എതിരായ തെളിവുകള്‍ സെഷന്‍സ് കോടതി പരിഗണിച്ചില്ല എന്നും രാഹുല്‍ ഉന്നയിച്ചു

Update: 2025-12-06 06:57 GMT

കൊച്ചി: ബലാത്സംഗ കേസില്‍ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. പീഡനക്കുറ്റം നിലനില്‍ക്കില്ലെന്നും യുവതി പരാതി നല്‍കാന്‍ വൈകിയെന്നും മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ രാഹുല്‍ വാദിക്കുന്നുണ്ട്. നടപടിക്രമങ്ങള്‍ പാലിക്കാതെ നേരിട്ട് മുഖ്യമന്ത്രിക്കാണ് യുവതി പരാതി നല്‍കിയത്. മുഴുവന്‍ കാര്യങ്ങളും അന്വേഷണ സംഘത്തിന് മുന്നില്‍ വിശദീകരിക്കാന്‍ തയ്യാറാണെന്നും രാഹുല്‍ അപേക്ഷയില്‍ രാഹുല്‍ ചൂണ്ടിക്കാട്ടി. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നത്. തനിക്കെതിരെ ബലാത്സംഗ കേസ് നിലനിൽക്കില്ലെന്നും രാഹുൽ വാദിച്ചു.സെക്ഷൻസ് കോടതി പല കാര്യങ്ങളും പരി​ഗണിച്ചില്ല എന്ന് രാഹുൽ ഉന്നയിച്ചു. പൊലീസിനോട് കോടതി റിപ്പോർട്ട് തേടി. 15ന് അപേക്ഷ വീണ്ടും പരിഗണിക്കും.

Advertising
Advertising

പൂര്‍ണ്ണമായും കേള്‍ക്കപ്പെടാതെ ഒരു പ്രതിയും അറസ്റ്റ് ചെയ്യപ്പെടരുതെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. കോടതിക്ക് മുന്‍വിധിയില്ലെന്നും ഹൈക്കോടതി. അറസ്റ്റ് തടഞ്ഞതിനെ എതിര്‍ത്ത് പ്രൊസിക്യൂഷന്‍. പ്രൊസിക്യൂഷന്‍ വാദവും വിശദമായി കേള്‍ക്കാമെന്ന് ഹൈക്കോടതി.

പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും തെളിവുകള്‍ നല്‍കാന്‍ സാവകാശം വേണമെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യഅപേക്ഷയില്‍ പറയുന്നുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം തള്ളിയ ഉത്തരവില്‍ പിഴവുണ്ടെന്നും പരാതിക്കാരിക്ക് എതിരായ തെളിവുകള്‍ സെഷന്‍സ് കോടതി പരിഗണിച്ചില്ല എന്നും രാഹുല്‍ ഉന്നയിച്ചു.


Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News