രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ വരുമോ? സസ്‌പെൻസ് തുടരുന്നു, കോൺ​ഗ്രസ് സൈബർ ​ഗ്രൂപ്പുകളിൽ പോര്

ആരോപണങ്ങളിൽ വ്യക്തത വരുത്തിയിട്ട് രാഹുൽ എത്തിയാൽ മതിയെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം

Update: 2025-09-14 02:52 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ വരുന്നതിൽ സസ്പെൻസ് തുടരുന്നു.രാഹുൽ നിയമസഭയിൽ വരരുതെന്ന നിലപാടിനാണ് കോൺഗ്രസിൽ മുൻതൂക്കം. സൈബർ അണികൾക്കിടയിലും ഇത് സംബന്ധിച്ച് പോര് തുടരുകയാണ്.

ആരോപണങ്ങളിൽ വ്യക്തത വരുത്തിയിട്ട് രാഹുൽ എത്തിയാൽ മതിയെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം.ചാനലുകൾ പുറത്ത് വിട്ട ശബ്ദം രാഹുലിന്റേതാണോ,രാഹുൽ ചാനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തയ്യാറാകുമോ..ഇതിന് ഉത്തരം പറഞ്ഞ ശേഷമാകാം നിയമസഭയിലേക്ക് എത്തിയാൽ മതിയെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. രാഹുൽ നിയമസഭയിലുണ്ടാകാതിരിക്കുന്നതാണ് ഉചിതം. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് പാർട്ടിയുടെ നിലനിൽപ്പിനുള്ള പോരാട്ടത്തിലാണെന്നും അതിനിടയിൽ ചിലർ വ്യക്തിപരമായി ഉണ്ടാക്കിയ കളങ്കം പാർട്ടിക്ക് ബാധ്യതയാകരുതെന്നും വിമർശനം ഉയരുന്നുണ്ട്.

Advertising
Advertising

അതേസമയം, രാഹുൽ പാലക്കാട്ടെ എംഎൽഎ ആണെന്ന് മറുപടിയുമായി രാഹുൽ അനുകൂലികൾ. സംസ്ഥാനത്തെ രാഷ്ട്രീയ വിവാദ പെരുമഴയ്ക്കിടെ നിയമസഭാ സമ്മേളനം നാളെയാണ് ആരംഭിക്കുന്നത്.  പരസ്പരം ഏറ്റുമുട്ടാൻ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും വിഷയങ്ങൾ നിരവധിയാണ്. രാഹുൽ മാങ്കൂട്ടത്തിലാണ് ഭരണപക്ഷത്തിന്റെ പ്രധാന ആയുധം. പൊലീസ് സ്റ്റേഷനുകളിലെ മർദനങ്ങൾ ഉയർത്തി പ്രതിപക്ഷം പ്രതിരോധം തീർക്കും. കോൺഗ്രസിന്റെ പാർലമെൻററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വന്നാൽ, നേരത്തെ പി.വി അൻവർ ഇരുന്ന ബ്ലോക്കിൽ ആയിരിക്കും സ്ഥാനം.

സാധാരണഗതിയിൽ നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ പ്രതിപക്ഷത്തിന്റെ കയ്യിലാണ് വിഷയങ്ങൾ കൂടുതലായി ഉണ്ടാവുക.ഇത്തവണ പക്ഷേ ചില മാറ്റങ്ങൾ ഉണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ് ഭരണപക്ഷത്തിന്റെ തുറുപ്പ്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News