‘ഇത് വരെ ശ്രീ വിജയൻ, ഇനി മുതൽ വിജയൻ ശ്രീ, ശ്രീ.പി.എം ശ്രിന്താബാദ്....'; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി രാഹുൽ രം​ഗത്തെത്തിയത്

Update: 2025-10-24 07:45 GMT
Editor : നബിൽ ഐ.വി | By : Web Desk

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പു വച്ചതിനെതിരെ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി രാഹുൽ രം​ഗത്തെത്തിയത്.

'ഇത് വരെ ശ്രീ വിജയൻ, ഇനി മുതൽ വിജയൻ ശ്രീ. ശ്രീ.പി.എം ശ്രിന്താബാദ്….' എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഫോട്ടോ പങ്കുവച്ച് രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പു വച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

അതേസമയം പിഎം ശ്രീ വിഷയത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ കടുത്ത നിലപാട് സ്വീകരിക്കാനൊരുങ്ങുകയാമ് സിപിഐ. മന്ത്രിസഭയിൽനിന്നു വിട്ടുനിൽക്കുന്നത് അടക്കം ആലോചനയിലുണ്ടെന്നാണ് റിപ്പോർട്ട്. പുറത്തുനിന്ന് പിന്തുണ നൽകിയാൽ മതിയെന്നാണ് നേതാക്കളുടെ നിലപാട്. സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News