രാഹുലിന്‍റെ ഡ്രൈവര്‍ കസ്റ്റഡിയിൽ
രാഹുലിനെ ബംഗളൂരുവിലെത്തിച്ചത് ഇയാളാണ്
Update: 2025-12-04 05:12 GMT
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഡ്രൈവറെ അന്വേഷണസംഘം കസ്റ്റിഡിയിലെടുത്തു. ഇന്ന് രാവിലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രാഹുലിനെ ബംഗളൂരുവിലെത്തിച്ചത് ഇയാളാണ്. ഡ്രൈവറെ വിശദമായി ചോദ്യം ചെയ്യുകയാണ്.
അതേസമയം രാഹുലിനെ തേടി പ്രത്യേക അന്വേഷണ സംഘം വയനാട് - കർണാടക അതിർത്തിയിലെത്തിയിരിക്കുകയാണ്. രാഹുൽ ഒളിച്ചു താമസിച്ച സ്ഥലങ്ങളിൽ നിന്ന് അന്വേഷണ സംഘം എത്തുന്നതിനു തൊട്ട് മുമ്പ് രാഹുൽ പോയതായി പൊലീസിന് സംശയം . പൊലീസിന്‍റെ നീക്കങ്ങൾ രാഹുലിന് ലഭിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. എസ്ഐടിയുടെ നീക്കങ്ങൾ പൂർണമായും രഹസ്യ സ്വഭാവത്തിൽ ആകണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശം.