'രാഹുൽ വടി കൊടുത്ത് അടി വാങ്ങി': രാജ് മോഹൻ ഉണ്ണിത്താൻ എംപി
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പിആർ സംഘം ആക്രമണം നടത്തിയെന്നും രാജ് മോഹൻ ഉണ്ണിത്താൻ
കാസർകോട്: രാഹുൽ മാങ്കൂട്ടത്തിലിൽ വടി കൊടുത്ത് അടി വാങ്ങിയെന്ന് കോൺഗ്രസ് നേതാവ് രാജ് മോഹൻ ഉണ്ണിത്താൻ എംപി. ഇരയോട് അപമര്യാദയായി പെരുമാറിയും മാധ്യമങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്തു.
രാഹുലിൻ്റെ പിആർ സംഘം ആക്രമണം നടത്തിയെന്നും രാജ് മോഹൻ ഉണ്ണിത്താൻ. ഇരയെ മുഖ്യമന്ത്രിയുടെ മുമ്പിൽ എത്തിച്ചത് രാഹുലാണ്. കേരളത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരെക്കാൾ പിന്തുണ തനിക്കുണ്ടെന്ന് കാണിക്കാൻ രാഹുൽ ശ്രമിച്ചു. അദ്ദേഹത്തിൻ്റെ ഭാവി അദ്ദേഹം തന്നെ ഇല്ലാതാക്കി. പാർട്ടി സ്വീകരിച്ച നടപടി ശരിയെന്ന് തെളിയിച്ചു. കോൺഗ്രസ് പാർട്ടിയിൽ നിന്നും ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹത്തെ പിന്തുണച്ചവർ മാറി ചിന്തിക്കണമെന്നും രാജ് മോഹൻ ഉണ്ണിത്താൻ.
കെ. സുധാകരൻ ഓരോ കാലത്തും ഓരോ കാര്യങ്ങൾ മാറ്റി പറയുന്നു. കോൺഗ്രസിനെ പ്രതിക്കൂട്ടിൽ ആക്കാൻ ആണ് രാഹുൽ ശ്രമിച്ചത്. രാഹുലിന്റെ രാജി ആവശ്യപ്പെടാനുള്ള അർഹത ഇടതുപക്ഷത്തിനില്ലെന്നും രാജ് മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.