ഹാരിസ് ബിരാന്‍ ലീഗിന്‍റ രാജ്യസഭാ സ്ഥാനാര്‍ഥി; പ്രഖ്യാപനം നാളെ

തിരുവനന്തപുരത്തെ പാണക്കാട് ഹാളിൽ രാവിലെ 10 ന് യോഗം ചേരും

Update: 2024-06-09 12:13 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം: രാജ്യസഭയിലേക്കുള്ള മുസ്‍ലിം ലീഗ് സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും. സുപ്രിംകോടതി അഭിഭാഷകൻ ഹാരിസ് ബിരാനായിരിക്കും രാജ്യസഭാ സ്ഥാനാർഥി. തിരുവനന്തപുരത്തെ പാണക്കാട് ഹാളിൽ രാവിലെ 10 ന് യോഗം ചേരും. ഇതിന് ശേഷം സ്ഥാനാർഥിയെ സാദിഖലി തങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. നേരത്തെ യൂത്ത് ലീഗ് നേതക്കളായ പി.കെ ഫിറോസ്, ഫൈസൽ ബാബു, മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എം. എ സലാം എന്നിവരുടെ പേരുകൾ ചർച്ചയിൽ ഉയർന്നു വന്നിരുന്നു.

സുപ്രിംകോടതിയിലെ അഭിഭാഷകനായ ഹാരിസ് ബിരാൻ രാജ്യസഭയിൽ എത്തുന്നത് ഗുണകരമായിരിക്കും എന്ന വിലയിരുത്തലിലാണ് ഒറ്റപേരിലേക്ക് എത്തിയിരിക്കുന്നത് . യൂത്ത് ലീഗ് നേതൃത്വം സീറ്റിന് നേരത്തെ അവകാശവാദം ഉന്നയിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് കൂടുതൽ സീറ്റുകൾ നൽകിയേക്കും. നാളെ നിയമസഭ തുടങ്ങുന്നതിനാൽ അതിനനുസരിച്ചായിരിക്കും ലീഗ് നേതൃയോഗം ചേരുക.

Advertising
Advertising

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News