ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തല
ന്യൂനപക്ഷ സമൂഹം വെല്ലുവിളി നേരിടുന്ന സാഹചര്യങ്ങളും വോട്ട് ചോരി ഉൾപ്പെടെ ആശങ്കയുണ്ടാക്കുന്ന വിഷയങ്ങളും ചര്‍ച്ചയായെന്ന് ജിഫ്രി തങ്ങള്‍
Photo-mediaonenews
കോഴിക്കോട്: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കോഴിക്കോട്ടെ സമസ്ത കാര്യാലയത്തിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയെത്തിയ ചെന്നിത്തല ഒരുമണിക്കൂറോളം ജിഫ്രി തങ്ങളുമൊത്ത് ചിലവഴിക്കുകയും പ്രാതൽ കഴിക്കുകയും ചെയ്തു.
സന്ദർശനം സ്വകര്യമായിരുന്നുവെന്നും കോഴിക്കോട്ട് വന്നാൽ തങ്ങളെ പറ്റുന്ന സമയങ്ങളിൽ കാണാൻ ശ്രമിക്കാറുണ്ടെന്നും സമസ്തയുടെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചുവെന്നും ചെന്നിത്തല വ്യക്തമാക്കി.
ന്യൂനപക്ഷ സമൂഹം വെല്ലുവിളി നേരിടുന്ന സാഹചര്യങ്ങളും വോട്ട് ചോരി ഉൾപ്പെടെ ആശങ്കയുണ്ടാക്കുന്ന വിഷയങ്ങളും കോൺഗ്രസിന്റെ ശ്രദ്ധയിൽപെടുത്തിയതായും സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തെക്കുറിച്ച് സംസാരിച്ചതായും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.