'ആര്യാ രാജേന്ദ്രൻ കോഴിക്കോട്ടേക്ക് തിരിച്ചത് നന്നായി, അങ്ങിനെയെങ്കിലും 10 വോട്ടുകള്‍ കിട്ടട്ടേ എന്ന് വിചാരിച്ചു കാണും'; പരിഹാസവുമായി രമേശ് ചെന്നിത്തല

അഞ്ച് വർഷം ദുർഭരണമാണ് തിരുവനന്തപുരം കോർപറേഷനിൽ നടന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Update: 2025-11-14 10:02 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം:തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.ആര്യാ രാജേന്ദ്രൻ കോഴിക്കോട്ടേക്ക് തിരിച്ചത് നന്നായി. ആര്യയെ തിരുവനന്തപുരത്തേക്ക് തിരിച്ചുവരാൻ ജനങ്ങൾ സമ്മതിക്കില്ല. അഞ്ച് വർഷം ദുർഭരണമാണ് തിരുവനന്തപുരം കോർപറേഷനിൽ നടന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

'ഇവിടെ നിന്നാൽ ശരിയാവില്ലെന്ന് മനസ്സിലായി. ആര്യ കോഴിക്കോട് സ്ഥിരതാമസം ആക്കാൻ പോകുന്നു. താൻ പോയിട്ടെങ്കിലും രണ്ട് വോട്ട് എല്‍ഡിഎഫിന് കിട്ടട്ടെ എന്ന് ആഗ്രഹിച്ച് കാണും. അഞ്ച് വർഷത്തെ ഭരണം അത്രക്ക് ദുർഭരണമായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ എല്‍ഡിഎഫ് ഭരണത്തെ വലിച്ച് താഴെയിടണം.ജനങ്ങൾ കേരളത്തിൽ ഒരു രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നു. അതിന് തുടക്കം കുറിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ്.രാഷ്ട്രീയ മാറ്റത്തിന് കേരളം തയ്യാറെടുക്കുകയാണ്'. രമേശ് ചെന്നിത്തല പറഞ്ഞു.

Advertising
Advertising

'ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരു ദേവസ്വം ബോർഡ് പ്രസിഡൻ്റ് അകത്തായി. ഇനി എത്ര പ്രസിഡൻ്റുമാർ അകത്താവും.പരൽ മീനുകളെ പിടിച്ചപ്പോൾ കോടതി ഇടപെട്ടുഇപ്പോൾ സ്രാവുകൾ ഓരോന്നായി അകത്താവുന്നു. ദേവസ്വം ബോർഡുകളെ സി പി എം നിയന്ത്രിക്കുന്നത് എങ്ങനെ എന്ന് അറിയാമെന്നും' ചെന്നിത്തല പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News