പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് നീക്കുമെന്ന് അറിഞ്ഞില്ല; അപമാനിതനായെന്ന് രമേശ് ചെന്നിത്തല

അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്ക് കത്തയച്ചു.

Update: 2021-05-29 08:14 GMT

പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നു മാറ്റിയതില്‍ അതൃപ്തി രേഖപ്പെടുത്തി രമേശ് ചെന്നിത്തല. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. പ്രതിപക്ഷ നേതാവ് മാറുമെന്ന കാര്യം താൻ നേരത്തെ അറിഞ്ഞില്ലെന്നും അറിഞ്ഞിരുന്നെങ്കിൽ താൻ സ്വയം പിന്മാറുമായിരുന്നെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.

വികാരനിര്‍ഭരമായ കത്താണ് ചെന്നിത്തല സോണിയാ ഗാന്ധിക്ക് അയച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് പദവിയില്‍ നിന്ന് തന്നെ മാറ്റുമെന്ന് നേരത്തേ പറയാമായിരുന്നു. തീരുമാനം നേരത്തേ അറിയിച്ചിരുന്നെങ്കില്‍ താന്‍ പിന്മാറുമായിരുന്നു. തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ താന്‍ അപമാനിതനായി. സര്‍ക്കാരിനെതിരായ തന്റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിക്കുളളില്‍ നിന്ന് തനിക്ക് പിന്തുണ ലഭിച്ചില്ലെന്നും രമേശ് ചെന്നിത്തല പറയുന്നു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News