'നിയമസഭയിലെത്തിയാൽ പിന്നെ സിനിമയില്‍ കാണില്ല': രമേഷ് പിഷാരടി

രാഷ്ട്രീയം പറയുന്ന ആളല്ല,പ്രവര്‍ത്തിക്കുന്ന ആളാണ് താനെന്നും പിഷാരടി മീഡിയവൺ 'തീ പാറും മണ്ഡലത്തില്‍' പറഞ്ഞു

Update: 2026-03-29 08:01 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: നിയമസഭയിൽ എത്തിയാൽ തന്നെ സിനിമയിൽ കാണില്ലെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി.താൻ മുഴുനീള രാഷ്ട്രീയ പ്രവർത്തകനാകുമെന്നും പിഷാരടി മീഡിയവൺ 'തീ പാറും മണ്ഡലത്തില്‍' പറഞ്ഞു.

'എന്റെ ശബ്ദം ആദ്യമായി ഉയർന്നത് പാലക്കാടാണ്.  നിയമസഭയിലും എന്‍റെ ശബ്ദം ഉയരണം.അതിനായുള്ള പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. രാഷ്ട്രീയം എന്നത് മനുഷ്യരുമായി ഇടപെടുന്നതും അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതുമാണ്. കക്ഷി രാഷ്ട്രീയം പറഞ്ഞ് കടന്നാക്രമിക്കുന്നതും ഒച്ചയെടുക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഞാന്‍ രാഷ്ട്രീയം പറയുന്ന ആളല്ല,പ്രവര്‍ത്തിക്കുന്ന ആളാണ്.  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസും പാലക്കാട് നഗരസഭാ  കൗൺസിലർക്കെതിരായ പീഡന കേസും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ഇത് സംസ്ഥാന തെരഞ്ഞെടുപ്പാണ്. ഇതൊന്നും നോക്കിയിട്ടില്ല ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നും മണ്ഡലത്തിൽ വലിയ വിജയം നേടുമെന്നും' പിഷാരടി പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News