രൺജീത്ത് വധക്കേസ്: ഒരാൾക്കൂടി അറസ്റ്റിൽ

എസ്.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസിലെ കൊലയാളി സംഘത്തിൽ ഉൾപ്പെട്ടവരടക്കം ഭൂരിപക്ഷം പ്രതികളും പിടിയിലായി കഴിഞ്ഞു

Update: 2022-01-03 13:53 GMT
Editor : afsal137 | By : Web Desk
Advertising

ആലപ്പുഴയിൽ ബിജെപി നേതാവ് രൺജീതിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾക്കൂടി അറസ്റ്റിൽ. ആലപ്പുഴ മുല്ലാത്ത് സ്വദേശി സുഹൈൽ ആണ് പിടിയിലായത്. പ്രധാന പ്രതികളിലൊരാളെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് അറസ്റ്റ. സുഹൈൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ് വ്യക്തമാക്കി.

ഡിസംബർ 20 ഞായറാഴ്ച രാവിലെയാണ് രൺജീത് കൊല്ലപ്പെട്ടത്. രൺജീത്തിനെ വീട്ടിലെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആറ് ഇരുചക്രവാഹനങ്ങളിലായി എത്തിയ 12 അംഗ കൊലയാളി സംഘമാണ് രൺജീത്തിനെ വധിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഘത്തിലെ എല്ലാവരെയും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിൽ പിടിയിലായവരിൽ നിന്നും മറ്റ് പ്രതികൾ എവിടെയാണ് എന്നതു സംബന്ധിച്ച് വിവരം ലഭിച്ചെന്നും പൊലീസ് പറഞ്ഞു. എസ്.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസിലെ കൊലയാളി സംഘത്തിൽ ഉൾപ്പെട്ടവരടക്കം ഭൂരിപക്ഷം പ്രതികളും പിടിയിലായി കഴിഞ്ഞു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഏതാനും പേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള ആലോചനയിലാണ് അന്വേഷണസംഘം.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News