ഇറാന്‍ ആക്രമണം: പശ്ചിമേഷ്യയില്‍ രക്തപ്പുഴ ഒഴുക്കാനുള്ള ഇസ്രായേല്‍-യുഎസ് ഗൂഢാലോചന -റസാഖ് പാലേരി
'രാജ്യങ്ങള്‍ക്കുമേല്‍ കടന്നാക്രമണം നടത്തി വിവിധ രാഷ്ട്രങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യാനുള്ള സാമ്രാജ്യത്വ - സയണിസ്റ്റ് നടപടി തികച്ചും ഏകാധിപത്യപരമാണ്'
തിരുവനന്തപുരം: പശ്ചിമേഷ്യയില്‍ സംഘര്‍ഷം സൃഷ്ടിച്ച് വിവിധ രാജ്യങ്ങളില്‍ രക്തപ്പുഴ ഒഴുക്കാനുള്ള അമേരിക്കന്‍ - ഇസ്രായേല്‍ സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമാണ് നിലവില്‍ ആരംഭിച്ച ആക്രമണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. രാജ്യങ്ങള്‍ക്കുമേല്‍ കടന്നാക്രമണം നടത്തി വിവിധ രാഷ്ട്രങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യാനുള്ള സാമ്രാജ്യത്വ - സയണിസ്റ്റ് നടപടി തികച്ചും ഏകാധിപത്യപരമാണ്.
ഇറാന്റെ ബാലിസ്റ്റിക് മിസൈലുമായി ബന്ധപ്പെട്ട് ലോകത്ത് നുണക്കഥകള്‍ പ്രചരിപ്പിക്കാനാണ് അമേരിക്കന്‍ ഭരണകൂടം താല്‍പര്യപ്പെടുന്നത്. രാജ്യങ്ങള്‍ക്കുമേല്‍ വലിയ ആരോപണങ്ങള്‍ ഉന്നയിച്ച് ആക്രമണം നടത്തുകയും ഒടുവില്‍ ഒന്നും തെളിയിക്കാന്‍ കഴിയാതെ പിന്‍വാങ്ങുകയും ചെയ്യുന്ന സാമ്രാജ്യത്വത്തിന്റെ പതിവ് രീതിയാണ് ഇറാന്‍ ആക്രമണത്തിന് പിന്നിലും അമേരിക്കന്‍ ഭരണകൂടം സ്വീകരിക്കുന്നത്. സാമ്രാജ്യത്വ - സയണിസ്റ്റ് രക്തദാഹികള്‍ നേതൃത്വം നല്‍കുന്ന ആക്രമണത്തിനെതിരെ തെരുവുകളില്‍ ശക്തമായ ജനാധിപത്യ പ്രതിഷേധം രൂപപ്പെടണമെന്ന് റസാഖ് പാലേരി ആഹ്വാനം ചെയ്തു. വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.