ജോൺ ബ്രിട്ടാസിനെ മധ്യസ്ഥനായി നിയമിച്ചതിലൂടെ വെളിവായത് സിപിഎമ്മിൻ്റെ സംഘ്പരിവാർ ദാസ്യം: റസാഖ് പാലേരി
സിപിഎമ്മിൻ്റെ ആർഎസ്എസ് ബാന്ധവത്തെ കേരളീയ സമൂഹം ശക്തമായി ചോദ്യം ചെയ്യുമെന്നും റസാഖ് പാലേരി പ്രതികരിച്ചു
Update: 2025-12-04 07:52 GMT
കണ്ണൂർ: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കുന്നതിന് സംസ്ഥാന സർക്കാറിനും കേന്ദ്ര സർക്കാറിനുമിടയിൽ മധ്യസ്ഥത വഹിക്കാൻ ജോൺ ബ്രിട്ടാസ് എംപിയെ നിയമിച്ചതിലൂടെ വെളിവായത് സിപിഎമ്മിന്റെ സംഘ്പരിവാർ ദാസ്യമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. സിപിഎമ്മിന്റെ എംപിമാരെ എന്ന് മുതലാണ് ആർഎസ്എസ്സുമായി ഡീലുണ്ടാക്കാനുള്ള ചുമതല ഏൽപ്പിച്ചതെന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ കേരളത്തെ പണയപ്പെടുത്താനുള്ള സിപിഎം നീക്കത്തിന് പിറകിൽ ഗൗരവസ്വഭാവത്തിലുള്ള ഗൂഢാലോചനകളും ആസൂത്രണങ്ങളും നടന്നിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. സിപിഎമ്മിന്റെ ആർഎസ്എസ് ബാന്ധവത്തെ കേരളീയ സമൂഹം ശക്തമായി ചോദ്യം ചെയ്യുമെന്നും റസാഖ് പാലേരി പ്രതികരിച്ചു.