സീറ്റ് വിഭജനത്തിൽ ഒത്തുതീർപ്പിലെത്തിയില്ല; ഇടുക്കിയിൽ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ വിമത നീക്കം

സംസ്ഥാന കമ്മിറ്റിയുടെ നിർദേശം അട്ടിമറിച്ച് ജില്ലാനേതൃത്വം സ്ഥാനാർത്ഥി നിർണയത്തിലേക്ക് നീങ്ങിയെന്നാരോപിച്ച് യൂത്ത് ലീഗിലെ ഒരു വിഭാഗം പരസ്യമായി രംഗത്തുവന്നു

Update: 2025-11-18 03:00 GMT

ഇടുക്കി: സീറ്റ് വിഭജനത്തിൽ ഒത്തുതീർപ്പിലെത്താനാവാതെവന്നതോടെ ഇടുക്കിയിൽ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ വിമത നീക്കം. സംസ്ഥാന കമ്മിറ്റിയുടെ നിർദേശം അട്ടിമറിച്ച് ജില്ലാനേതൃത്വം സ്ഥാനാർത്ഥി നിർണയത്തിലേക്ക് നീങ്ങിയെന്നാരോപിച്ച് യൂത്ത് ലീഗിലെ ഒരു വിഭാഗം പരസ്യമായി രംഗത്തുവന്നു. യുവാക്കൾക്ക് പരിഗണന നൽകാത്തത്തിലും പാർട്ടിയിൽ ഭിന്നത രൂക്ഷമാണ്.

സീറ്റ് നിർണയുമായി ബന്ധപ്പെട്ട് ലീഗിൽ രൂപപ്പെട്ട അസ്വാരസ്യങ്ങളാണ് ഒടുവിൽ പൊട്ടിത്തെറിയിലേക്ക് എത്തിയത്. തൊടുപുഴ നഗരസഭ മുൻ അധ്യക്ഷന്മാരായ എം.എ ഹരിദ്, സഫിയ ജബ്ബാർ എന്നിവരുടെ സ്ഥാനാർതിത്വത്തെ ചൊല്ലിയാണ് തർക്കം. മൂന്നുതവണയിൽ കൂടുതൽ മത്സരിച്ച ആളുകൾ മാറിനിൽക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം വ്യക്തി താൽപര്യങ്ങൾക്കുവേണ്ടി ചിലർ അട്ടിമറിക്കുകയാണെന്നാണ് യൂത്ത് ലീഗിലെ ഒരു വിഭാഗത്തിന്റെ നിലപാട്. ചർച്ചകളിൽ സമവായം ആകാതെ വന്നതോടെയാണ് പരസ്യ പ്രതികരണത്തിലേക്ക് വിമതരെത്തിയത്.

നേതാക്കളുടെ നിലപാടിനെതിരെ യൂത്ത് ലീഗിൻറെ നേതൃത്വത്തിൽ തൊടുപുഴയിൽ വ്യാപകമായി ഫ്ലക്സുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രതിഷേധത്തെ അവഗണിച്ചാൽ വിമത സ്ഥാനാർത്ഥിയെ നിർത്താനാണ് നീക്കം. സീറ്റ് നിർണയത്തിൽ പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഇടുക്കിയിൽ ലീഗിന് വിമതനീക്കം കൂടി തലവേദന സൃഷ്ടിക്കുന്നത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News