വോട്ടിന് നോട്ട് ദൃശ്യങ്ങള്‍ വ്യാജമെന്ന് റെജി ചെറിയാന്‍; 'രോഗിക്ക് സഹായം നല്‍കിയ ദൃശ്യങ്ങള്‍ മുറിച്ച് പ്രചരിക്കുന്നു'

പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഒക്ടോബര്‍ രണ്ടിന് ചിത്രീകരിച്ചതാണെന്ന് റെജി ചെറിയാന്‍

Update: 2026-04-13 11:57 GMT

ആലപ്പുഴ: കുട്ടനാട്ടിലെ നോട്ടിന് വോട്ട് ആരോപണത്തില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വ്യാജമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി റെജി ചെറിയാന്‍. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഒക്ടോബര്‍ രണ്ടിന് ചിത്രീകരിച്ചതാണ്. അര്‍ബുദ രോഗിക്ക് ചെറിയ സഹായം എന്ന നിലയില്‍ പണം നല്‍കിയതാണ് പ്രചരിക്കുന്നത്. ഇതിന്റെ വിഡിയോയില്‍ നിന്ന് ഒരുഭാഗം അടര്‍ത്തിയെടുത്താണ് വോട്ടിന് പണം എന്ന രീതിയില്‍ എതിര്‍ സ്ഥാനാര്‍ഥിയും സംഘവും പ്രചരിപ്പിച്ചതെന്ന് റെജി ചെറിയാന്‍ പറഞ്ഞു. വിഡിയോയുടെ പൂര്‍ണരൂപവും റെജി ചെറിയാന്‍ പുറത്തുവിട്ടു.

നാല് മിനിറ്റ് 32 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് റെജി ചെറിയാന്‍ പുറത്തുവിട്ടത്. ഇതില്‍ ഒരാള്‍ക്ക് പണം നല്‍കുന്ന ദൃശ്യങ്ങളുണ്ട്. ഇത് ഒക്ടോബര്‍ രണ്ടാം തീയതി കാവാലത്ത് നടന്ന പരിപാടിയാണെന്നും അര്‍ബുദ രോഗിക്ക് സഹായം എന്ന നിലയിലാണ് പണം നല്‍കിയതെന്നും റെജി ചെറിയാന്‍ പറയുന്നു. ഇതാണ് എല്‍ഡിഎഫ് അടര്‍ത്തിയെടുത്ത് വോട്ടിന് നോട്ട് എന്ന നിലയില്‍ പ്രചരിപ്പിച്ചതെന്നും റെജി ചെറിയാന്‍ പറഞ്ഞു. 

Full View


Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News